Asianet News MalayalamAsianet News Malayalam

Cleanest city|വൃത്തിയുള്ള നഗരങ്ങളുടെ പട്ടിക: കേരളത്തില്‍നിന്ന് ഒന്നുപോലുമില്ല, ദക്ഷിണേന്ത്യന്‍ നഗരങ്ങളും കുറവ്

ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും ഗ്രേറ്റര്‍ ഹൈദരാബാദും മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമൊന്നും ഉള്‍പ്പെട്ടില്ല.
 

Cleanest city in India: No kerala cities in top 10 list, Indore bags the first
Author
New Delhi, First Published Nov 20, 2021, 7:06 PM IST

ന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ (Cleanest city) പട്ടികയില്‍ കേരളത്തില്‍(Kerala) നിന്ന് ഒന്നുപോലുമില്ല. 20 നഗരങ്ങളുടെ പട്ടികയാണ് കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം പുറത്തുവിട്ടത്. ദക്ഷിണേന്ത്യയില്‍ നിന്ന് വിജയവാഡയും(vijayawada)  ഗ്രേറ്റര്‍ ഹൈദരാബാദും (Hyderabad) മാത്രമാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടുമൊന്നും ഉള്‍പ്പെട്ടില്ല. ഐടി നഗരമായ ബെംഗളൂരുവും തമിഴ്‌നാട്ടിലെ ഏറ്റവും വലിയ നഗരമായ ചെന്നൈയും ആദ്യ 20ല്‍ ഉള്‍പ്പെട്ടില്ല. ഇന്‍ഡോര്‍, സൂറത്ത്, വിജയവാഡ, നവി മുംബൈ, ന്യൂഡല്‍ഹി, അംബികാപൂര്‍, തിരുപ്പതി, പൂനെ, നോയിഡ, ഉജ്ജയിന്‍ എന്നിവയാണ് ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള 10 മികച്ച വൃത്തിയുള്ള നഗരങ്ങള്‍.

തുടര്‍ച്ചയായ അഞ്ചാം തവണയാും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഗുജറാത്തിലെ സൂറത്താണ് പട്ടികയില്‍ രണ്ടാമത്. ആന്ധ്രയിലെ വിജയവാഡ മൂന്നാമതുമായി. വൃത്തിയുള്ള ഗംഗാ തീര നഗരം എന്ന നേട്ടം വാരാണസി നേടി. കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയമാണ് സര്‍വേ നടത്തുന്നത്. ഛത്തീസ്ഗഢാണ് ഏറ്റവും വൃത്തിയുള്ള സംസ്ഥാനം. രാജ്യത്തെ വാട്ടര്‍ പ്ലസ് നഗരമായും ഇന്‍ഡോര്‍ പ്രഖ്യാപനം നടത്തിയിരുന്നു. ഇന്‍ഡോര്‍ നഗരത്തെ വൃത്തിയുള്ളതായി നിലനിര്‍ത്തുന്നതിന് ജില്ലാ കളക്ടര്‍ ജനങ്ങളെ  നന്ദി അറിയിച്ചു. ട്വീറ്റിലൂടെയായിരുന്നു കളക്ടര്‍ മനീഷ് സിങ് നന്ദി പറഞ്ഞത്. 

കേന്ദ്രസര്‍ക്കാരിന്റെ വാര്‍ഷിക ശുചിത്വ സര്‍വ്വെയിലാണ് ഇന്‍ഡോര്‍ ഒന്നാമതെത്തിയത്. സര്‍വ്വെ ഫലം ഇന്നാണ് പ്രഖ്യാപിച്ചത്. വൃത്തിയുള്ള ഗംഗാ നഗരം എന്ന കാറ്റഗറിയില്‍ വാരണസിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തു. സര്‍വ്വെ പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനം ചത്തീസ്ഗഡ് ആണ്. രാഷ്ട്രപതി രാംനാഥ് കൊവിന്ദ് പുരസ്‌കാരം സമ്മാനിച്ചു.28 ദിവസത്തിനുള്ളില്‍ 4,320 നഗരങ്ങളില്‍ നടത്തിയ സര്‍വ്വെയില്‍ 4.2 കോടിയോളം ആളുകള്‍ അവരുടെ പ്രതികരണം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

100-ലധികം നഗര തദ്ദേശ സ്ഥാപനങ്ങളുള്ള മഹാരാഷ്ട്രയും മധ്യപ്രദേശും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാമത്തേതും മൂന്നാമത്തേതുമായി തിരഞ്ഞെടുക്കപ്പെട്ടു. 100-ല്‍ താഴെ നഗര തദ്ദേശ സ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ജാര്‍ഖണ്ഡ് ഒന്നാം സ്ഥാനത്തും ഹരിയാനയും ഗോവയും തൊട്ടുപിന്നാലെയുമാണ്.

25 നഗരങ്ങളില്‍ ഏറ്റവും താഴെയാണ് ഉത്തര്‍പ്രദേശിലെ ലഖ്നൗവിന്റെ സ്ഥാനം.13 ലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വൃത്തിയുള്ള ചെറുനഗര വിഭാഗത്തില്‍ ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാ റാങ്കിംഗ് വിഭാഗത്തില്‍ സൂറത്തിന് ഒന്നാം സ്ഥാനവും ഇന്‍ഡോറും ന്യൂഡല്‍ഹിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

Follow Us:
Download App:
  • android
  • ios