കോഴിക്കോട്: റെഡ് സോണിലായതിനാല്‍ കോഴിക്കോട് ജില്ലയില്‍ നിലവിലെ നിയന്ത്രണങ്ങള്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ സാംബശിവറാവു. സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും റെഡ് സോണില്‍ ഉള്‍പ്പെട്ട ജില്ലകള്‍ക്ക് ഇത് ബാധകമല്ല. ഇവിടങ്ങളില്‍ നിലവിലെ ലോക്ക് ഡൗണ്‍ തുടരാനാണ് തീരുമാനം. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ് റെഡ് സോണ്‍ മേഖലകളില്‍ ഉള്ളത്. 

ഗ്രീൻ, ഓറഞ്ച് ബി മേഖലകളിലാണ് നാളെ മുതല്‍ ഇളവുകളുണ്ടാവുക. ഗ്രീൻ മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ഒറ്റ അക്ക നമ്പര്‍ വാഹനങ്ങള്‍ നിരത്തിലിറക്കാമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.