തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് പരാതി നൽകിയത്. സ്പീക്കർ ഓംബിർളയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു.  

ദില്ലി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായിയിൽ നിന്നും കോഴവാങ്ങിയെന്ന് മഹുവ മൊയിത്ര എംപിക്കെതിരെ പരാതി. തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയിത്രക്കെതിരെ ബിജെപി നേതാവ് നിഷികാന്ത് ദുബെയാണ് പരാതി നൽകിയത്. സ്പീക്കർ ഓംബിർളയ്ക്കാണ് പരാതി നൽകിയിരിക്കുന്നത്. പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് പരാതിയിൽ പറയുന്നു. ബിജെപിക്കെതിരെ നിരന്തരം പാർലമെൻ്റിൽ വിമർശനമുന്നയിക്കുന്ന എംപിയാണ് ബംഗാളിൽ നിന്നുള്ള മഹുവ മൊയിത്ര. 

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി മഹുവ മൊയിത്ര എംപി രം​ഗത്തെത്തി. ഏത് അന്വേഷണത്തെയും സ്വാ​ഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര പ്രതികരിച്ചു. അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെയെന്നും മഹുവ മൊയിത്ര പറഞ്ഞു. 

'സംസ്ഥാനത്ത് സിപിഎം ഹമാസ് അനുകൂല പ്രകടനം നടത്തുന്നു', ഗുരുതര ആരോപണവുമായി കെ. സുരേന്ദ്രന്‍

https://www.youtube.com/watch?v=Ko18SgceYX8