Asianet News MalayalamAsianet News Malayalam

'നിർബന്ധിത വാക്സിനേഷൻ വേണ്ട'; 'വിലക്കും പാടില്ല'; പൊതുതാൽപര്യം കണക്കിലെടുത്ത് നിയന്ത്രണമാകാം-സുപ്രീംകോടതി

വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു

compulsory vaccination is not needed says supreme court
Author
Delhi, First Published May 2, 2022, 11:59 AM IST

ദില്ലി: രാജ്യത്ത് നിർബന്ധിത വാക്സിനേഷൻ (compulsory vaccination)പാടില്ലെന്ന് സുപ്രീംകോടതി(supreme court) . ഒരു വ്യക്തിയെയും കൊവിഡ് വാക്സിൻ കുത്തി വയ്ക്കാൻ നിരബന്ധിക്കരുതെന്ന് സുപ്രീം കോടതി പറഞ്ഞു. എന്നാൽ പൊതു താത്പര്യം കണക്കിലെടുത്ത് വാക്സിൻ കുത്തിവയ്ക്കാത്തവർക്ക് എതിരെ  നിയന്ത്രണങ്ങൾ കൊണ്ട് വരാൻ സർക്കാരുകൾക്ക് അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

വാക്സിൻ സ്വീകരിക്കാത്തവർക്ക് പൊതു സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരുകളുടെ നടപടി ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി. നിലവിലെ സാഹചര്യത്തിൽ അത്തരം ഉത്തരവുകൾ പിൻവലിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. വാക്സിന്റെ പാർശ്വ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്നും സുപ്രീം കോടതി പറഞ്ഞു.

രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് ഐസിഎംആര്‍


ദില്ലി: രാജ്യത്ത് നിലവിൽ കൊവിഡ് നാലാം തരംഗമില്ലെന്ന് (Covid Fourth Wave) ഐസിഎംആർ. പ്രാദേശികമായി മാത്രമേ വർധന കാണുന്നുള്ളൂ. രാജ്യവ്യാപകമായി കേസുകൾ കൂടുന്നില്ലെന്നും ഐസിഎംആർ വ്യക്തമാക്കി.

ഇന്ത്യയുടെ പല ഭാഗങ്ങളിലും കൊവിഡ്19 കേസുകളുടെ വർദ്ധനവ് കാണുന്നുണ്ടെങ്കിലും. ലഭിക്കുന്ന കണക്കുകള്‍ വച്ച് കൊവിഡ് നാലാം തരംഗത്തിന്റെ ആരംഭത്തെ സൂചിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) പറയുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗത്തിന്‍റെ തോത് ഉയരുകയും. കൊവിഡ് വൈറസ് ഭഗഭേദങ്ങളുടെ പുതിയ ആവിർഭാവത്തിനിടയിലാണ് ഐസിഎംആറിന്‍റെ പ്രസ്താവന.

കൊവിഡ് കേസുകള്‍ ഉയരുന്നത്  ഇന്ത്യയിലെ ചില ജില്ലകളിൽ പ്രദേശികമായി കേസുകള്‍ ഉയര്‍ന്നിട്ടുണ്ട്. ഇത് ബ്ലിപ്പുകള്‍ മാത്രമാണ്, ഒരു വേരിയന്റ് മൂലമുണ്ടാകുന്ന ഒരു പുതിയ കൊവിഡ് തരംഗത്തിന്റെ തുടക്കമല്ല ഇത്. ഈ ബ്ലിപ്പുകൾ നിലവിൽ ചില പ്രദേശങ്ങളില്‍ മാത്രം പരിമിതപ്പെടുന്നതാണ്. മാത്രമല്ല രാജ്യത്തുടനീളം ഇത് വ്യാപിച്ചിട്ടില്ല. ഐസിഎംആർ അഡീഷണൽ ഡയറക്ടർ ജനറൽ ഡോ സമീരൻ പണ്ഡേ പറയുന്നു. 

പല പ്രദേശങ്ങളിലും കൊവിഡ്-19 പോസിറ്റിവിറ്റി നിരക്കിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഡൽഹിയിൽ ശനിയാഴ്ച 5.10% പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്തു. പരിശോധന കുറച്ചതാണ് ഇതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ദേശീയ തലസ്ഥാനത്തെ പോസിറ്റീവിറ്റി നിരക്ക് കഴിഞ്ഞ മാസം അവസാനത്തോടെ 7% ആയി ഉയർന്നിരുന്നു.

രാജ്യത്തുടനീളമുള്ള ആശുപത്രി പ്രവേശനത്തിൽ വർധനയില്ലെന്നും തരംഗം ഇല്ലെന്ന് വ്യക്തമാക്കാന്‍ ഐസിഎംആര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോൾ നാലാമത്തെ തരംഗമില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ വേരിയന്റുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല.  കുറഞ്ഞ ടെസ്റ്റിംഗ് കാരണം ചിലപ്പോൾ നിരക്ക് ഉയരുമെന്നാണ് ഐസിഎംആര്‍ പറയുന്നത്.


 

Latest Videos
Follow Us:
Download App:
  • android
  • ios