Asianet News MalayalamAsianet News Malayalam

കഴിഞ്ഞ വർഷത്തെ യോ​ഗ ചിത്രങ്ങൾ പങ്കുവച്ചു; കമൽനാഥിന് സോഷ്യൽമീഡിയയിൽ ട്രോൾ

എന്നാൽ ഇതേ ഫോട്ടോ തന്നെയാണ് കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും കമൽനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു.

congress leader kamalnath trolled for sharing old yoga pics in social media
Author
Madhya Pradesh, First Published Jun 22, 2020, 10:48 AM IST

മധ്യപ്രദേശ്: അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ ഒരു വർഷം പഴക്കമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനെ തുടർന്ന് കോൺ​ഗ്രസ് നേതാവ് കമൽനാഥിനെതിരെ ട്രോള്‍ വിമർശനം. ട്വിറ്റർ അക്കൗണ്ടിലാണ് കഴിഞ്ഞ വർഷത്തെ ഫോട്ടോ കമല്‍നാഥ് പങ്കുവച്ചിരിക്കുന്നത്.  'അന്താരാഷ്ട്ര യോ​ഗ ദിന ആശംസകൾ. യോ​ഗ പരിശീലിക്കുന്നതിലൂടെ കൂടുതൽ ഏകാ​ഗ്രതയോടും ഊർജ്ജസ്വലതയോടും  ശ്രദ്ധയോടും ഒപ്പം പോസിറ്റീവ് എനർജിയോടും ആരോ​ഗ്യത്തോടും കൂടെ പ്രവർത്തിക്കാൻ സാധിക്കും. എല്ലാ ദിവസവും യോ​ഗ അഭ്യസിക്കൂ. ആരോ​ഗ്യത്തോടെയിരിക്കൂ.' ഫോട്ടോയ്ക്കൊപ്പം കമൽനാഥ് കുറിച്ചു.

എന്നാൽ ഇതേ ഫോട്ടോ തന്നെയാണ് കഴിഞ്ഞ വർഷത്തെ അന്താരാഷ്ട്ര യോ​ഗാ ദിനത്തിൽ, മധ്യപ്രദേശ് മുഖ്യമന്ത്രിയായിരിക്കുന്ന സമയത്തും കമൽനാഥ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റർ ഉപയോക്താക്കൾ പറയുന്നു. 'ഈ വർഷം യോ​ഗ പരിശീലം നടത്തിയില്ലേ? കഴിഞ്ഞ വർഷത്തെ ഫോട്ടോയാണ് താങ്കൾ പോസ്റ്റ് ചെയ്തിരിക്കുന്നത്' എന്നാണ് ട്വിറ്ററിൽ ഒരാൾ കുറിച്ചിരിക്കുന്നത്. 'കഴിഞ്ഞ ഒരു വർഷമായി കമൽനാഥ് യോ​ഗ ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു' എന്ന് മറ്റൊരാൾ കുറിക്കുന്നു.

'ഈ വർഷം എടുത്ത ഫോട്ടോ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാകില്ല. അതുകൊണ്ടാകാം അദ്ദേഹം കഴിഞ്ഞ വർഷത്തെ ഫോട്ടോ പോസ്റ്റ് ചെയ്തത്.  എന്നാണ്  ബിജെപി വക്താവ് രജനീഷ് അ​ഗർവാൾ പ്രതികരണം. 'അന്താരാഷ്ട്ര യോ​ഗ ദിനത്തിൽ സംസ്ഥാനത്തെയും രാജ്യത്തെയും  ജനങ്ങളെ അഭിനന്ദിക്കാൻ വേണ്ടിയാണ് അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. പ്രതീകാത്മക ചിത്രമാണത്. ഞായറാഴ്ച എടുത്ത ഫോട്ടോയാണിതെന്ന് എവിടെയും പറഞ്ഞിട്ടില്ല.; സ്റ്റേറ്റ് കോണ്‍ഗ്രസ് പ്രസിഡന്‍റ്സ്  മീഡിയ കോർഡിനേറ്റർ നരേന്ദ്ര സലൂജ പ്രതികരിച്ചു. 

Follow Us:
Download App:
  • android
  • ios