പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്.
ഭോപ്പാൽ: മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി കോൺഗ്രസ് പ്രവർത്തകൻ. പ്രിയങ്ക ഗാന്ധി ഇൻഡോറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴായിരുന്നു സംഭവം. വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്.
കോൺഗ്രസ് പ്രവർത്തകൻ നൽകിയ ബൊക്കയിൽ പൂക്കളില്ലെന്ന് പ്രിയങ്കഗാന്ധി തന്നെ പറയുന്നത് വീഡിയോയിൽ കാണാം. എന്നാൽ പൂക്കൾ കൊഴിഞ്ഞുപോയെന്ന് പ്രവർത്തകൻ മറുപടി പറയുന്നതും വീഡിയോയിലുണ്ട്. അതേസമയം, കോൺഗ്രസിനെതിരെ ബിജെപി സാമൂഹ്യമാധ്യമങ്ങളിൽ ഇതും പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.
അലിഗഡിന്‍റെ പേര് മാറുമോ? ഹരിഗഡ് എന്നാക്കണമെന്ന് ബിജെപി, പ്രമേയവും പാസായി; സംഭവിക്കുന്നത് ഇങ്ങനെ
