ദ വയർ എഡിറ്റർമാരിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ തിരികെ നൽകാൻ കോടതി ഉത്തരവ്
ഉപകരണങ്ങള്‍ തിരികെ നല്‍കുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങള്‍ പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി
ദില്ലി: ദ വയർ ഓണ്‍ലൈൻ പോര്‍ട്ടല്‍ എഡിറ്റർമാരില്‍ നിന്ന് പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍ തിരികെ നല്‍കണമെന്ന് ദില്ലി കോടതി ഉത്തരവ്. 15 ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തതെല്ലാം തിരികെ നല്‍കാനാണ് ദില്ലി പൊലീസിന് കോടതി നിര്‍ദേശം. ബിജെപി നേതാവ് അമിത് മാളവ്യ നല്‍കിയ പരാതിയില്‍ ഗൂഢോലോചന, കൃത്രിമ രേഖ ചമക്കല്‍ ഉള്‍പ്പെടെ വകുപ്പുകള്‍ ചുമത്തി വയറിനെതിരെ കേസെടുത്തത്.
പിന്നാലെ പൊലീസ് സ്ഥാപനത്തിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും റെയ്ഡ് നടത്തുകയും ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുകയായിരുന്നു. ഉപകരണങ്ങള്‍ തിരികെ നല്‍കുന്നത് തടയണമെന്ന പൊലീസ് ആവശ്യം തള്ളിയ കോടതി, അനിശ്ചിത കാലത്തേക്ക് ഉപകരണങ്ങള്‍ പിടിച്ചുവെക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ദ വയർ എഡിറ്റർമാരായ സിദ്ദാർത്ഥ് വരദരാജൻ, എംകെ വേണു ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് പൊലീസ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.
Asianet News Live | Kerala News | Latest News Updates | KG George | ഏഷ്യാനെറ്റ് ന്യൂസ്