Asianet News MalayalamAsianet News Malayalam

പണം തട്ടല്‍; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്

2014 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി 1.10 കോടി രൂപ രേണുക ചൗധരി തട്ടിയെന്ന കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. 

court sent Warrant against Renuka Chowdhury
Author
Telangana, First Published Aug 30, 2019, 3:24 PM IST

തെലങ്കാന: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ രേണുക ചൗധരിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. 2014 തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം നല്‍കി 1.10 കോടി രൂപ രേണുക ചൗധരി തട്ടിയെന്ന കേസിലാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയില്‍ രേണുക ചൗധരി ഹാജാരാകാത്തതോടെയാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.

തെലങ്കാനയിലെ ആദിവാസി നേതാവായ രാംജി നായിക്കിന്‍റെ ഭാര്യയുടെ പരാതിയില്‍ 2015 ലാണ് രേണുക ചൗധരിക്കെതിരെ കേസെടുത്തത്. രാംജി നായിക്കിന് വൈര മണ്ഡലത്തില്‍ നിന്നും മത്സരിക്കാനുള്ള ടിക്കറ്റ് വാഗ്ദാനം ചെയ്ത് രേണുക ചൗധരി 1.10 കോടി വാങ്ങിയെന്നായിരുന്നു പരാതി. 

Follow Us:
Download App:
  • android
  • ios