Asianet News MalayalamAsianet News Malayalam

കൊവിഡ് 19; ലക്ഷ്യം മരണ നിരക്ക് ഒരു ശതമാനത്തിൽ താഴെ എത്തിക്കുകയെന്ന് പ്രധാനമന്ത്രി

താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിന് ശക്തി പകരുന്നുവെന്നും പത്തു സംസ്ഥാനങ്ങളിലെ രോഗബാധ നിയന്ത്രിച്ചാൽ കൊവിഡിനെ അതിജീവിക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

covid 19 aim to bring death rate below 1 percent says pm narendra modi
Author
Delhi, First Published Aug 11, 2020, 2:01 PM IST

ദില്ലി: രാജ്യത്ത് നിലവിൽ കൊവിഡ് രോഗികളുടെ എണ്ണം കുറയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രോഗബാധ രൂക്ഷമായ പത്ത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയുമായി നടത്തിയ വീഡിയോ കോൺഫ്രൻസിംഗിന് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. രോഗമുക്തി നിരക്ക് രാജ്യത്ത് കൂടിയിട്ടുണ്ടെന്നും ഏഴ് ലക്ഷം പരിശോധനകൾ ദിവസേന രാജ്യത്ത് നടക്കുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 

രാജ്യത്ത് മരണ നിരക്ക് ഒരു ശതമാനത്തിന് താഴെയെത്തിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ പ്രധാനമന്ത്രി പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലം പലയിടങ്ങളിലും കണ്ട് തുടങ്ങിയതായി അവകാശപ്പെട്ടു. താഴെ തട്ടിലുള്ള പ്രവർത്തനങ്ങൾ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിന് ശക്തി പകരുന്നുവെന്നും പത്തു സംസ്ഥാനങ്ങളിലെ രോഗബാധ നിയന്ത്രിച്ചാൽ കൊവിഡിനെ അതിജീവിക്കാനാകുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

ദില്ലിയിലും എൻസിആർ മേഖലയിലും ചിട്ടയായ പ്രവർത്തനങ്ങൾ ഫലം കണ്ടതാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി അതിതീവ്ര നിയന്ത്രിത മേഖലകളിൽ എല്ലാവരെയും പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്നും അറിയിച്ചു.

ആന്ധ്ര പ്രദേശ്, കർണ്ണാടക, തമിഴ് നാട്, വെസ്റ്റം ബെംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി ഇന്ന് ച‌ർച്ച നടത്തിയത്. 

Follow Us:
Download App:
  • android
  • ios