ജലന്ധര്‍: പഞ്ചാബിലെ ജലന്ധറിലെ സ്വകാര്യ സര്‍വ്വകലാശാലയിൽ തങ്ങുന്ന വിദ്യാര്‍ത്ഥികളിൽ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ മറ്റ് വിദ്യാര്‍ത്ഥികളും വലിയ ആശങ്കയിലായി.  ലൗലി പ്രൊഫഷണൽ സര്‍വ്വകലാശാല ക്യാമ്പസിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മലയാളികൾ അടക്കമുള്ള വിദ്യാര്‍ത്ഥികൾ ആശങ്കയിലായി. 

140 മലയാളി വിദ്യാർത്ഥികൾ അടക്കം 2400 പേർ കാമ്പസിൽ നിലവിലുള്ളത്. നാട്ടിലെത്തിക്കാൻ നടപടി വേണമെന്ന് മലയാളി വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നത്. ലോക് ഡൗൺ നടപടികൾ ലംഘിച്ച് വിദ്യാർത്ഥികളെ ഇവിടെ തങ്ങാൻ അനുവദിച്ചതിന് പഞ്ചാബ് സർക്കാർ സർവകലാശാലക്ക് എതിരെ നോട്ടീസ് അയച്ചിരുന്നു.