Asianet News MalayalamAsianet News Malayalam

ചെന്നൈയിൽ മലയാളി ഡോക്ടർക്കും കൊവിഡ്; റെയിൽവേ ആശുപത്രികൾ അടച്ചു

റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

covid 19 confirmed in chennai for kottayam native doctor
Author
Chennai, First Published Mar 28, 2020, 2:01 PM IST

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ ഒരാൾ മലയാളി. റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഇദ്ദേഹം കോട്ടയം സ്വദേശിയാണ്. ഡോക്ടറുടെ മകൾക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഈ മാസം 23 മുതൽ 26 വരെ റെയിൽവേ ആശുപത്രി സന്ദർശിച്ചവർ നിരീക്ഷണത്തിലാണെന്ന് തമിഴ്‌നാട് ആരോഗ്യവകുപ്പ് അറിയിച്ചു. മറ്റ് ഡോക്ടർമാരെയും ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഈറോഡ്, പോടനൂർ റെയിൽവേ ആശുപത്രികളും അടച്ചിരിക്കുകയാണ്.

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തമിഴ്‌നാട്ടിലെ സേലം, ഈറോഡ് ജില്ലകളിൽ ഇന്നലെ
അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പലചരക്ക് കടകൾ ഉൾപ്പടെ അടച്ചിടാനാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം.

Read Also: കൊവിഡ് 19: ജയിലുകളും അടച്ച് തമിഴ്‍നാട്, വീഡിയോ കോള്‍ വഴി തടവുകാരുമായി സംസാരിക്കാം...

അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്ന സ്ഥലങ്ങളിൽ അവശ്യ സാധനങ്ങൾക്ക് പോലും പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് നിർ്‌ദ്ദേശിച്ചിരിക്കുന്നത്. പച്ചക്കറിയും അവശ്യവസ്തുക്കളും ജില്ലാ ഭരണകൂടം വീട്ടിൽ എത്തിച്ചുനൽകും. 

തായ്‌ലൻഡ്, ഇന്തൊനേഷ്യൻ സ്വദേശികൾ ഈ പ്രദേശത്ത് ഒരാഴ്ചയോളം താമസിച്ചിരുന്നു. ഇവർ 300ലധികം ആളുകളുമായി സമ്പർക്കം പുലർത്തിയെന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ കണക്ക്. ഈ സാഹചര്യത്തിലാണ് രണ്ടു ജില്ലകളിൽ അതീവജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്.

കൊവിഡ് -19 പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Follow Us:
Download App:
  • android
  • ios