Asianet News MalayalamAsianet News Malayalam

ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെ ? പിടിച്ച് കെട്ടാനാവാതെ കൊവിഡ് വ്യാപനം

ഇപ്പോൾ രാജ്യത്ത് ഓരോ ദിവസവും നാലായിരത്തിലധികം രോഗികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്താതെ പിടിച്ചു നിറുത്താൻ നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞപ്പോഴാണ് ഇന്ത്യയിൽ സ്ഥിതി വൻ പ്രതിസന്ധിയിലേക്ക് പോകുന്നത്.

Covid 19 India Lock down criticism against lack of planning by government
Author
Delhi, First Published May 20, 2020, 8:55 AM IST

ദില്ലി: ഇന്ത്യയിൽ കൊവിഡ് നിയന്ത്രണത്തിനായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് ആസൂത്രണമില്ലാതെയാണെന്ന വാദം ഉയരുന്നു. മേയ് പതിനാറോടെ ഇന്ത്യയിൽ പുതിയ രോഗിളുണ്ടാകില്ലെന്ന നീതി ആയോഗ് കണക്ക് ഈ ആസൂത്രണമില്ലായ്മയ്ക്ക് തെളിവായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

മഹാഭാരതയുദ്ധം പൂർത്തിയാക്കാൻ വേണ്ടി വന്നത് 18 ദിവസം, കൊവിഡിനെതിരായ യുദ്ധത്തിന് 21 ദിവസം വേണം. മഹാഭാരത യുദ്ധത്തെക്കാൾ മൂന്നു ദിവസം കൂടുതൽ. പ്രധാനമന്ത്രി വൈറസിനെതിരായ യുദ്ധത്തിന് ആദ്യം ആവശ്യപ്പെട്ടത് ഇതാണ്. പിന്നീട് നീണ്ടു നിൽക്കുന്ന യുദ്ധമാവും ഇതെന്ന് തിരുത്തി. ഇപ്പോൾ രാജ്യത്ത് ഓരോ ദിവസവും നാലായിരത്തിലധികം രോഗികൾക്കാണ് പുതുതായി രോഗം സ്ഥിരീകരിക്കുന്നത്. രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലെത്താതെ പിടിച്ചു നിറുത്താൻ നിരവധി രാജ്യങ്ങൾക്ക് കഴിഞ്ഞപ്പോഴാണ് ഇന്ത്യയിൽ സ്ഥിതി വൻ പ്രതിസന്ധിയിലേക്ക് പോകുന്നത്. ഉയരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്

  1. ആദ്യ മൂന്നാഴ്ചത്തെ ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ രാജ്യത്ത് 550ന് അടുത്ത് കേസുകൾ മാത്രം. പുറത്ത് നിന്ന് വന്ന വൈറസ് തടയാനുള്ള ശക്തമായ നടപടികളിൽ സർക്കാർ പരാജയപ്പെട്ടു
  2. ആദ്യ ദിവസങ്ങളിൽ പരിശോധന കുറവായിരുന്നത് കൊണ്ടാണോ കേസുകളുടെ എണ്ണവും കുറഞ്ഞിരുന്നത്
  3. റാപ്പിഡ് ടെസ്റ്റിനുള്ള ശ്രമം പരാജയപ്പെട്ടതും ചൈനീസ് കിറ്റുകൾ കേടായതും രോഗബാധ എത്രത്തോളം എന്ന് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടോ
  4. ലോക്ക്ഡൗൺ മാത്രമാണ് ഒരേ ഒരു വഴി എന്ന നിലയ്ക്ക് ചിന്തിച്ച സർക്കാർ മറ്റു വഴികൾ തേടുന്നതിൽ വീഴ്ച വരുത്തിയോ
  5. ഗുജറാത്തിലും മഹാരാഷ്ട്രയിലും ദില്ലിയിലും യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടി എടുക്കാൻ കഴിയാത്തത് എന്തു കൊണ്ട്

വിശദമായ റിപ്പോർട്ട്: മെയ് 16ന് ശേഷം ഇന്ത്യയിൽ ഒരു കോവിഡ് രോഗി പോലും ഉണ്ടാവില്ലെന്ന നീതി ആയോഗിന്‍റെ പ്രവചനം പാളി,

പ്രധാനമന്ത്രിയുടെ 21 ദിവസ വാഗ്ദാനത്തിനൊപ്പം നീതി ആയോഗ് അംഗം വികെ പോൾ മേയ് 16ന് പൂജ്യം കേസിലേക്കെത്തും എന്ന് വ്യക്തമാക്കിയത് എന്തടിസ്ഥാനത്തിലെന്ന ചോദ്യത്തിനും മറുപടിയില്ല. ശാസ്ത്രവിഷയങ്ങൾക്കായി പ്രധാനമന്ത്രി രൂപം നല്കിയ ടാസ്ക് ഫോഴ്സിലെ അംഗങ്ങളോട് ആലോചിക്കാതെയാണ് തന്ത്രം രൂപീകരിച്ചത് എന്ന റിപ്പോർട്ടുകളും പുറത്തുവരുന്നു. സ്ഥിതി എന്താവും എന്ന് നിരീക്ഷിക്കുകയാണ് പ്രതിപക്ഷവും.

Follow Us:
Download App:
  • android
  • ios