Asianet News MalayalamAsianet News Malayalam

രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 കൊവിഡ് കേസുകൾ; 483 മരണം കൂടി

വാക്സീനേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്സീൻ നൽകി കഴിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നുവെന്നതാണ് ആശാവഹമായ വാർത്ത.

covid 19 more than 35 thousand cases reported in India on friday
Author
Delhi, First Published Jul 23, 2021, 10:21 AM IST

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 35,342 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 മരണം കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട് ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയർന്നു. 1.34 ശതമാനമാണ് മരണ നിരക്ക്. 38740 പേർ രോഗമുക്തി നേടി. നിലവിൽ 405513 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. 

വാക്സീനേഷൻ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ് ഇത് വരെ 42,34,17,030 ഡോസ് വാക്സീൻ നൽകി കഴിഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് താഴുന്നുവെന്നതാണ് ആശാവഹമായ വാർത്ത. കഴിഞ്ഞ 32 ദിവസമായി ടിപിആർ അഞ്ച് ശതമാനത്തിന് താഴെയാണ്. നിലവിൽ 2.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios