ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ് യെച്ചൂരി. ഗുഡ്‍ഗാവിലെ മേദാന്ത ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു ആശിഷ് യെച്ചൂരി. 

ദില്ലി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്. 

ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. ഇന്ന് പുല‍ർച്ചെയാണ് സ്ഥിതി ഗുരുതരമായതും മരണം സംഭവിച്ചതും. 

ഇന്ദ്രാണി മജുംദാറാണ് ആശിഷിന്‍റെ അമ്മ. സ്വാതിയാണ് ഭാര്യ. അഖില യെച്ചൂരി സഹോദരിയാണ്. 

ടൈംസ് ഓഫ് ഇന്ത്യ, ന്യൂസ് 18 എന്നീ സ്ഥാപനങ്ങളിൽ മാധ്യമപ്രവർത്തകനായിരുന്ന ആശിഷ്, ഏഷ്യാവിൽ ഇംഗ്ലീഷിലും പ്രവർത്തിച്ചിരുന്നു. 

മകന് കൊവിഡ് ബാധിച്ചതിനെത്തുടർന്ന് സീതാറാം യെച്ചൂരി സ്വയം ക്വാറന്‍റീനിലായിരുന്നു. പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യെച്ചൂരി പങ്കെടുത്തിരുന്നില്ല. 

Scroll to load tweet…

പ്രധാനമന്ത്രി നരേന്ദ്രമോദി ആശിഷിന്‍റെ മരണത്തിൽ അനുശോചിച്ചു:

Scroll to load tweet…

മുഖ്യമന്ത്രി പിണറായി വിജയൻ ആശിഷിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി:

Scroll to load tweet…

സിപിഎം കേന്ദ്രകമ്മിറ്റിയും ആശിഷിന്‍റെ നിര്യാണത്തിൽ അനുശോചിച്ചു. 

April 22, 2020
Press Statement

The Polit Bureau of the Communist Party of India (Marxist) has issued the following statement:

We are deeply sorry to announce the passing away this morning (22 April) of Ashish Yechury, son of Sitaram Yechury and Indrani Mazumdar. He died of Covid related complications. He was 35 years old.

The Polit Bureau conveys it deepest condolences to Sitaram and Indrani, his wife Swati, his sister Akhila and all other members of the bereaved family.

For CPI(M) Central Committee Office

ദില്ലിയിലെ സിപിഎം ആസ്ഥാനത്ത് ആശിഷ് യെച്ചൂരി എത്തിയപ്പോൾ (2016-ൽ ചിത്രം പകർത്തിയത് പ്രശാന്ത് രഘുവംശം)