Asianet News MalayalamAsianet News Malayalam

കൊവിഡ് വ്യാപിക്കുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിന് കേന്ദ്ര സംഘം, രാത്രികാല കർഫ്യൂ പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ

രോഗവ്യാപനം തടയുന്നതിനായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്. 

covid Night curfew imposed in 3 states of india
Author
Delhi, First Published Nov 21, 2020, 8:55 AM IST

ദില്ലി: കൊവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങളിൽ നിരീക്ഷണത്തിനായി കേന്ദ്ര സംഘത്തെ അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പല സംസ്ഥാനങ്ങളിലും രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. രോഗവ്യാപനം തടയുന്നതിനായി ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഹരിയാന, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ ചിലയിടങ്ങളിലാണ് കർഫ്യു പ്രഖ്യാപിച്ചത്. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജസ്ഥാനിലെ എല്ലാ ജില്ലകളിലും സർക്കാർ നിയന്ത്രണങ്ങളേർപ്പെടുത്തി.എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിക്കാൻ ആഭ്യന്തര വകുപ്പ് ജില്ലാ ഭരണകൂടങ്ങൾക്ക് നി‍ർദ്ദേശം നൽകി. അതിനിടെ കൊവിഡ് വാക്സിന്‍ രണ്ടു മാസത്തിനുള്ളില്‍ രാജ്യത്ത് വിതരണം ചെയ്യുമെന്ന് പൂനൈ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. 

മരുന്നു വിതരണത്തിന് തയാറെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പൂനൈ സീറം
ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ വാക്സിന്‍ വിതരണം സംബന്ധിച്ച പ്രതികരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്നവര്‍ക്കും രണ്ടുമാസത്തിനുള്ളില്‍
വാക്സിന്‍ വിതരണം ചെയ്യുമെന്നാണ് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനെവാല പറയുന്നത്. 

Follow Us:
Download App:
  • android
  • ios