ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നു. 24 മണിക്കൂറിനിടെ 88,600 പേര്‍ക്ക് പുതിയതായി രോഗം ബാധിക്കുകയും 1,124 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെ രോഗബാധിതര്‍  59,92,533 ആയി ഉയര്‍ന്നു. 94,503 പേരാണ് ഇതുവരെ രോഗബാധിതരായി മരിച്ചത്. 

മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധയിൽ മുന്നിൽ. ഇന്നലെ 20,419 പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം ബാധിച്ചത്. കർണാടകത്തിൽ 8,811 പേര്‍ക്കും ആന്ധ്രാ പ്രദേശിൽ 7293 പേര്‍ക്കും കേരളം 7006 പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു.  കേരളം തുടർച്ചയായ മൂന്നാം ദിവസവും പ്രതിദിനരോഗബാധിതരിൽ രാജ്യത്ത് നാലാം സ്ഥാനത്താണ്. രാജ്യത്തെ രോഗബാധിതതരിൽ 75 ശതമാനവും പത്തു സംസ്ഥാനങ്ങളിലാണ്.