വാക്‌സീൻ കയറ്റുമതി നിർത്തിവച്ചു എന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. വാക്‌സീൻ കയറ്റുമതി തുടരുമെന്നും ആഭ്യന്തര ഉപയോഗം കണക്കിലെടുത്താകും കയറ്റുമതിയെന്നും റിപ്പോർട്ടിൽ പറയുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീൻ കയറ്റുമതി നിർത്തിവച്ചിട്ടില്ലെന്ന് റിപ്പോർട്ട്. വാക്സീൻ കയറ്റുമതി നിർത്താൻ കേന്ദ്രം തീരുമാനിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചതായി വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. വാക്‌സീൻ കയറ്റുമതി നിർത്തിവച്ചു എന്ന വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. വാക്‌സീൻ കയറ്റുമതി തുടരുമെന്നും ആഭ്യന്തര ഉപയോഗം കണക്കിലെടുത്താകും കയറ്റുമതിയെന്നും വാർത്ത ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.