ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ബാരമുള്ള: ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ പുഴയില്‍ ചാടി രക്ഷപ്പെടുത്തുന്ന സൈനികരുടെ വീഡിയോ വൈറലാകുന്നു. കശ്മീരിലെ ബാരാമുള്ളയിലാണ് കുത്തിയൊഴുകുന്ന പുഴയില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ ജീവന്‍ പണയംവച്ച് സൈനികര്‍ ചാടി രക്ഷപ്പെടുത്തിയത്.
ഒഴുക്കില്‍പ്പെട്ട് വരുന്ന പെണ്‍കുട്ടിയെ കണ്ട സിആര്‍പിഎഫ് ജവാന്‍മാര്‍ പുഴയിലേക്ക് എടുത്ത് ചാടി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സിആര്‍പിഎഫ് ജവാന്മാരായ എംജി നായിഡു, നല്ല ഉപേന്ദ്ര എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പെണ്‍കുട്ടിയെ രക്ഷിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സൈനികരെ പ്രശംസിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ നിരവധി പേര്‍ രംഗത്തെത്തി.
