Asianet News MalayalamAsianet News Malayalam

അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ; മണിക്കൂറില്‍ 200 കി.മി വേഗം, ഗുജറാത്ത് തീരം തൊട്ടു

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേ​ഗത്തിലാണ് ടൗട്ടേ ​ഗുജറാത്തില്‍ കരതൊട്ടത്. ഗുജറാത്തിന്‍റെ തെക്കന്‍ തീരമേഖലയില്‍ കനത്ത മഴയും കാറ്റുമാണുള്ളത്. 

Cyclone Tauktae in Gujarat Coast
Author
Gandhinagar, First Published May 17, 2021, 10:32 PM IST

​​ഗാന്ധി​ന​ഗര്‍: അതിശക്ത ചുഴലിക്കാറ്റായി ടൗട്ടേ ​ഗുജറാത്ത് തീരംതൊട്ടു. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേ​ഗത്തിലാണ് ടൗട്ടേ ​ഗുജറാത്തില്‍ കരതൊട്ടത്. ഗുജറാത്തിന്‍റെ തെക്കന്‍ തീരമേഖലയില്‍ കനത്ത മഴയും കാറ്റുമാണുള്ളത്. ടൗട്ടേ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷാക്രമീകരണങ്ങള്‍ നടത്തിയിരുന്നു.

ഒന്നരലക്ഷത്തോളം ആളുകളെ തീരപ്രദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ഗാന്ധിനഗറില്‍ കണ്‍ട്രോള്‍ റൂമില്‍ മുഖ്യമന്ത്രി വിജയ് രുപാണി നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയാണ്. 

മുംബൈ ന​ഗരത്തിൽ ശക്തമായ കാറ്റും മഴയുമാണ് രാവിലെ മുതൽ ലഭിക്കുന്നത്. മഹരാഷ്ട്രയിൽ ഇതുവരെ മൂന്ന് പേ‍ർ കാലവർഷക്കെടുതിയിൽ മരണപ്പെട്ടു കഴിഞ്ഞു.​ നിലവിൽ ​ഗുജറാത്ത് തീരത്ത് നിന്നും 150 കിലോമീറ്റ‍ർ അകലെയാണ് ചുഴലിക്കാറ്റുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി സംസാരിച്ചു. 

Follow Us:
Download App:
  • android
  • ios