ദില്ലി: ദാദ്ര നഗർ ഹവേലി, ദമൻ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങൾ ഒന്നാക്കുന്നു. ഇതിനുള്ള ബിൽ അടുത്തയാഴ്ച പാർലമെൻറിൽ  അവതരിപ്പിക്കും. രണ്ടു പ്രദേശങ്ങളിലും കൂടി മൂന്ന് ജില്ലകളാണുള്ളത്.

ഭരണപരമായ സൗകര്യത്തിനാണ് കേന്ദ്രഭരണ പ്രദേശങ്ങൾ ഒന്നാക്കുന്നത് എന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ദമൻ ആയിരിക്കും സംയുക്ത തലസ്ഥാനം. ജമ്മുകശ്മീർ രണ്ടായതോടെ കേന്ദ്രഭരണപ്രദേശങ്ങളുടെ എണ്ണം ഒമ്പതായിരുന്നു. പുതിയ നീക്കത്തോടെ ഇവ എട്ടായി കുറയും.