തിരുവനന്തപുരം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളം. കേരളത്തിൽ ഇന്ന് 11755 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ 11416 പേർക്കും കർണാടകത്തിൽ 10517 പേർക്കുമാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഈ സംസ്ഥാനങ്ങൾക്ക് പുറമെ ദില്ലി, തമിഴ്നാട്, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രതിദിന വർധനവും കേരളത്തിലും താഴെയാണ്.

കേരളത്തിൽ ഇന്ന് 23 മരണം സ്ഥിരീകരിച്ചു. ഇതോടെ 95918 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. 7570 പേർ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ 978 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കർണാടകത്തിൽ ഇന്ന് 8337 പേർ രോഗമുക്തി നേടി. 102 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 700786 ആയി. 569947 പേർ രോഗമുക്തി നേടി. 9891 പേരുടെ മരണം ഇതുവരെ രേഖപ്പെടുത്തി. 120929 പേർ ചികിത്സയിലുണ്ട്. മഹാരാഷ്ട്രയിൽ ഇന്ന് 11416 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 308 മരണവും രേഖപ്പെടുത്തി. 26440 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ ആകെ കേസുകൾ 1517434 ആയി ഉയർന്നു. 40040 പേർ മരിച്ചു. 1255779 പേർ രോഗമുക്തി നേടി. 221156 പേർ നിലവിൽ ചികിത്സയിലുണ്ട്.

ദില്ലിയിൽ 2866 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 48 പേർ ഇന്ന് മാത്രം മരിച്ചു. ആഖെ കേസുകൾ 306559 ആയി. 22007 പേർ ചികിത്സയിലുണ്ട്. 278812 പേർ രോഗമുക്തി നേടി. ജമ്മു കശ്മീരിൽ 635 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസ് 83604 ആയി. 10796 പേർ ചികിത്സയിലുണ്ട്. 1313 പേർ ഇതുവരെ മരിച്ചു.

ആന്ധ്രയിൽ 5653 പേരാണ് ആന്ധ്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെ 750517 പേർ രോഗബാധിതരായി. 46624 പേർ ചികിത്സയിലാണ്. 697699 പേരുടെ രോഗം ഭേദമായി. 6194 പേർ ഇതുവരെ മരിച്ചു. തമിഴ്നാട്ടിൽ ഇന്ന് 5242 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 5222 പേർ രോഗമുക്തി നേടി. 67 മരണം ഇന്ന് സ്ഥിരീകരിച്ചു. 651370 പേരാണ് ഇതുവരെ രോഗബാധിതരായത്. 597033 പേർ രോഗമുക്തി നേടി. 10187 പേരുടെ മരണം ഇതുവരെ സ്ഥിരീകരിച്ചു. 44150 പേർ ചികിത്സയിലുണ്ട്. 

രാജസ്ഥാനിൽ 2123 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 മരണവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ ആകെ കേസുകൾ 156908 ആയി. 1636 മരണവും സ്ഥിരീകരിച്ചു. 133918 പേർ രോഗമുക്തി നേടി. 21354 ആക്ടീവ് കേസുകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്. ഉത്തരാഖണ്ഡിൽ 462 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കേസുകൾ 54525 ആയി. 7321 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.

മണിപ്പൂരിൽ 282 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് മരണവും ഇന്നുണ്ടായി. ആകെ കേസുകൾ 13092 ആയി. 10306 പേർ രോഗമുക്തി നേടി. 2698 പേർ ചികിത്സയിലുണ്ട്. 88 പേർ ഇതുവരെ മരിച്ചു. ഛണ്ഡീഗഡിൽ 96 പുതിയ കേസുകളും രണ്ട് മരണവും ഇന്നുണ്ടായി. പഞ്ചാബിൽ 890 ആണ് പുതിയ രോഗികൾ. 25 മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. ആകെ രോഗികളുടെ എണ്ണം 123317 ആി. 9752 പേർ ചികിത്സയിലുണ്ട്. 3798 പേർ ഇതുവരെ മരിച്ചു.