ഡാമിന്‍റെ തകര്‍ച്ചയ്ക്ക് കാരണം അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി വസിക്കുന്നതാണെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.
മുംബൈ മഹാരാഷ്ട്രയിലെ തിവാരെ അണക്കെട്ട് തകര്‍ന്ന് 19 പേര്‍ മരിച്ച സംഭവത്തില്‍ ഡാം തകര്‍ച്ചയ്ക്ക് കാരണം ഞണ്ടുകളെന്ന മഹാരാഷട്രാ ജലവിഭവ വകുപ്പ് മന്ത്രി തനാജി സാവന്തിന്‍റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി എന്‍ സിപി പ്രവര്‍ത്തകര്‍. മന്ത്രിയുടെ വീടിന് മുമ്പില്‍ ഞണ്ടുകളെ തള്ളിയായിരുന്നു പ്രതിഷേധം.
വലിയ പെട്ടി നിറയെ ഞണ്ടുകളുമായെത്തിയ പ്രവര്‍ത്തകര്‍ മന്ത്രിയുടെ വസതിക്ക് മുമ്പിലെത്തിയപ്പോള്‍ ഞണ്ടുകളെ തുറന്നുവിടുകയായിരുന്നു. ജൂലൈ മൂന്നിനായിരുന്നു കനത്ത മഴയെ തുടര്‍ന്ന് രത്നഗിരിയിലെ തിവാരെ അണക്കെട്ട് തകര്‍ന്ന് അപകടമുണ്ടായത്. എന്നാല്‍ ഡാമിന്‍റെ തകര്‍ച്ചയ്ക്ക് കാരണം അണക്കെട്ടിന് ചുറ്റും ഞണ്ടുകള്‍ കൂട്ടമായി വസിക്കുന്നതാണെന്നായിരുന്നു വിഷയത്തില്‍ മന്ത്രിയുടെ പ്രതികരണം.
