ദില്ലി: ആര്‍മി ഹോസ്‌പിറ്റലില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി. ശ്വാസകോശത്തിലെ അണുബാധ കൂടുതല്‍ ഗുരുതരമായതായും കോമയിലുള്ള അദേഹം വെന്‍റിലേറ്ററിന്‍റെ സഹായത്തില്‍ തുടരുകയാണ് എന്നും ആര്‍മി ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. വിദഗ്ധ ഡോക്‌ടര്‍മാരുടെ സംഘം മുഖര്‍ജിയെ ചികില്‍സിച്ചുവരികയാണ്. 

കഴിഞ്ഞ 10നാണ് കുളിമുറിയിൽ വീണ് തലക്ക് പരിക്കേറ്റ പ്രണബ് മുഖര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചെങ്കിലും തലച്ചോറിൽ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാൻ ശസ്ത്രക്രിയ നടത്തിയിരുന്നു.