ജാമിയ മിലിയ സംഘര്‍ഷ കേസ്; ഷർജീൽ ഇമാമിനെയും ആസിഫ് തന്‍ഹയേയും വെറുതെ വിട്ടു
ഈ കേസിൽ ഷർജീൽ ഇമാമിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ദില്ലി കലാപത്തിന്‍റെ വിശാല ഗൂഢാലോചന കേസിലും പ്രതിയാണ് വിദ്യാർത്ഥി നേതാവായ ഷർജീൽ ഇമാമം.

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരായ ജാമിയ മിലിയ പ്രതിഷേധ കേസിൽ ജെഎൻയു വിദ്യാർത്ഥി ഷർജിൽ ഇമാമിനെ കോടതി വെറുതെ വിട്ടു. ദില്ലി സാകേത് കോടതിയാണ് വെറുതെ വിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. കേസിൽ 2021ൽ ഷർജീലിന് ജാമ്യം ലഭിച്ചിരുന്നു. കേസിൽ അറസ്റ്റിലായിരുന്ന അസിഫ് തൻഹയേയും വെറുതെ വിട്ടു.
പൗരത്വ ഭേദഗതിക്കെതിരെ ജാമിയ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതു-സ്വകാര്യ വാഹനങ്ങൾ ആക്രമിച്ചെന്നും സംഘർഷമുണ്ടാക്കിയെന്നും കുറ്റപ്പത്രത്തിൽ ആരോപിച്ചിരുന്നു. എന്നാൽ ദില്ലി കലാപത്തിലെ വിശാല ഗൂഢാലോചന കേസിൽ പ്രതിയായതിനാൽ ഷെർജിൽ ജയിൽ തുടരും. നിലവിൽ ആസിഫ് തൻഹ നിലവിൽ ജാമ്യത്തിലാണ്.