ദില്ലി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്

ദില്ലി: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമായ രാജ്യതലസ്ഥാനമായ ദില്ലിയിൽ വീണ്ടും വെടിവയ്പ്പുണ്ടായതായി റിപ്പോര്‍ട്ട്. ദില്ലി ജഫ്രാബാദിലാണ് വെടിവെപ്പുണ്ടായതെന്നാണ് വിവരം. നാല് തവണ വെടിവയ്പ്പ് ഉണ്ടായെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

നേരത്തെ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ജാമിയമിലിയ സര്‍വ്വകലാശാലയിലും ഷഹീൻ ബാഗിലും വെടിവെപ്പുണ്ടായിരുന്നു. സ്കൂട്ടറിൽ എത്തിയ രണ്ടുപേര്‍ ക്യാംപസിന്റെ അഞ്ചാം ഗേറ്റിന് മുന്നിൽ നിന്ന് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു. ആർക്കും പരിക്കില്ല. കേസിൽ അന്വേഷണം നടക്കുകയാണ്.

അതിനിടെയാണ് ഷഹീൻ ബാഗിൽ സമരക്കാർ ഇരിക്കുന്ന സ്ഥലത്തിന് സമീപത്തും വെടിവെപ്പുണ്ടായത്. ഈ കേസില്‍ പ്രതി കപിൽ ഗുജ്ജാറിനെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്. തുടര്‍ച്ചയായി വെടിവെപ്പുണ്ടായ പശ്ചാത്തലത്തില്‍ സൗത്ത് ഈസ്റ്റ് ഡൽഹി ഡിസിപിയെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. നാളെ ദില്ലിയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വെടിവെപ്പുണ്ടായത്.