ദില്ലി: ഓൾഡ് ഗുപ്ത കോളനിയിലെ തിരക്കേറിയ റോഡിലൂടെ നിയന്ത്രണമില്ലാതെ ഓടിച്ച കാറിടിച്ച് ഒരാൾക്ക് പരിക്ക്. പരിക്കേറ്റ കമലിനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിട്ടയച്ചു. 

ഇന്നലെ രാത്രിയായിരുന്നു സംഭവം. കാറോടിച്ചിരുന്നയാളെ ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെയും കാറിനെയും കണ്ടെത്താനുള്ള അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കാറോടിച്ചിരുന്നയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.