മുംബൈ: ശിവസേനയെ ഞെട്ടിച്ച് നാടകീയ നീക്കവുമായി മഹാരാഷ്ട്രയില്‍ ബിജെപി എന്‍സിപിസര്‍ക്കാര്‍ . അതീവ നാടകീയ നീക്കത്തിനൊടുവില്‍ സംസ്ഥാനഭരണം എന്‍സിപി ബിജെപി സഖ്യത്തിന്. ദേവേന്ദ്ര ഫഡ്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി. അജിത് പവാർ ഉപമുഖ്യമന്ത്രിയാവും. ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ പറഞ്ഞു. ജനം പിന്തുണച്ചത് ബിജെപിയെ എന്ന് ഫഡ്നാവിസ് പ്രതികരിച്ചു. മഹാരാഷ്ട്രയില്‍ ശിവസേന–എന്‍സിപി–കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കെയാണ് ബിജെപിയുടെ നിര്‍ണായ നീക്കം. ശിവസേന–എന്‍സിപി–കോണ്‍ഗ്രസ്  സഖ്യം മഹാരാഷ്ട്രയില്‍ അവകാശവാദം ഉന്നയിക്കാന്‍‌ ഗവര്‍ണറെ കാണാനുള്ള സമയവും തീരുമാനിച്ചിരിക്കെയാണ് ഈ രാഷ്ട്രീയ നാടകം.