അറസ്റ്റിലായത് മുതൽ തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി 9 മാസങ്ങൾക്കിപ്പുറമാണ് രാജി വച്ചത്

ചെന്നൈ: ജോലിക്ക് കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലായി എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റിലായി ചെന്നൈ ജയിലില്‍ കഴിയുന്ന ഡി എം കെ നേതാവും വകുപ്പില്ലാ മന്ത്രിയുമായ സെന്തിൽ ബാലാജി ഒടുവിൽ രാജിവച്ചു. എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്ത് ജയിലിലായ തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജി 9 മാസങ്ങൾക്കിപ്പുറമാണ് രാജിവ പ്രഖ്യാപനം നടത്തിയത്. രാത്രി പത്ത് മണിയോടെയാണ് സെന്തിൽ ബാലാജി മന്ത്രിസ്ഥാനം രാജി വച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. അറസ്റ്റിലായത് മുതൽ തമിഴ്നാട്ടിലെ വകുപ്പില്ലാ മന്ത്രിയായി തുടർന്ന സെന്തിൽ ബാലാജി 9 മാസങ്ങൾക്കിപ്പുറം രാജി വക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർച്ചയായി ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ഡി എം കെ നേതാവായ ബാലാജി മന്ത്രി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.

സ്വപ്നംപോലൊരു സൗധം, ഇനി സ്വപ്നമല്ല! കറപുരളാത്ത നേതാവിന് നൽകിയ വാക്ക്, പാച്ചേനിയോട് അത്രമേൽ സ്നേഹം; കൈവിട്ടില്ല

2023 ജൂൺ മാസത്തിലാണ് ബാലാജിയെ ഇ ഡി അറസ്റ്റ് ചെയ്തത്. പിന്നാലെ അദ്ദേഹത്തിന്‍റെ വകുപ്പുകൾ എടുത്തുകളെഞ്ഞെങ്കിലും മന്ത്രിസ്ഥാനത്ത് അദ്ദേഹം തുടരുകയായിരുന്നു. ഏറക്കുറെ 9 മാസത്തോളം വകുപ്പില്ല മന്ത്രിയായി തുടർന്ന ശേഷമാണ് ബാലാജി ഇപ്പോൾ രാജി പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മന്ത്രി എന്ന സ്വാധീനം ഉപയോഗിക്കും എന്ന കാരണത്താൽ ബാലാജിക്ക് തുടർച്ചയായി ജാമ്യം നിഷേധിക്കപെടുകയായിരുന്നു. അടുത്ത ദിവസം ഹൈക്കോടതി വീണ്ടും ജാമ്യ ഹർജി പരിഗണിക്കാനിരിക്കെ ആണ്‌ ബാലാജി രാജി പ്രഖ്യാപനം നടത്തിയത്.

എക്സൈസ് - വൈദ്യുതി മന്ത്രി ആയിരിക്കെയാണ് 2023 ജൂൺ മാസം ബാലാജി അറസ്റ്റിൽ ആയത്. നിലവിൽ ചെന്നൈയിലെ പുഴൽ ജയിലിൽ ആണ് ബാലാജിയെ പാർപ്പിച്ചിരിക്കുന്നത്. ജയിലിലായ ശേഷവും ബാലാജി വകുപ്പില്ലാ മന്ത്രി ആയി തുടരുന്നതിനെ കോടതികൾ വിമർശിച്ചിരുന്നു. ജാമ്യം നിഷേധിക്കുന്നതിനും ഇതായിരുന്നു പ്രധാന കാരണം. ജാമ്യത്തിന് മറ്റ് വഴികളില്ലാതായതോടെയാണ് ബാലാജി രാജി വച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം