Asianet News MalayalamAsianet News Malayalam

UGC& AICTE : ഉന്നതവിദ്യാഭ്യാസത്തിനായി പാകിസ്ഥാനിലേക്ക് പോകരുത്; നിർദ്ദേശം പുറത്തിറക്കി യുജിസിയും എഐസിടിഇയും

അതേ സമയം ഇന്ത്യയിൽ പൗരത്വം അനുവദിച്ച കുടിയേറ്റക്കാർക്ക് ഇത് ബാധകമല്ല.

do not travel to pakistan for higher education
Author
Delhi, First Published Apr 23, 2022, 12:58 PM IST

ദില്ലി: ഇന്ത്യൻ വിദ്യാർത്ഥികളോട് (Indian Student) പാകിസ്ഥാനിൽ (Pakistan) ഉന്നതവിദ്യാഭ്യാസത്തിനായി (higher education) പോകരുതന്നെ നിർദ്ദേശവുമായി (UGC & AICTE) യുജിസിയും എഐസിടിഇയും. വെള്ളിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ നിർദ്ദേശമുള്ളത്. ഇത്തരം വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ജോലിക്കോ ഉപരിപഠനത്തിനോ അർഹതയുണ്ടാകില്ലെന്നും പ്രസ്താവനയിൽ പറയുന്നു. അതേ സമയം ഇന്ത്യയിൽ പൗരത്വം അനുവദിച്ച കുടിയേറ്റക്കാർക്ക് ഇത് ബാധകമല്ല.

“ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പാകിസ്ഥാനിലേക്ക് പോകരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിക്കുന്നു. പാകിസ്ഥാനിലെ ഏതെങ്കിലും ഡിഗ്രി കോളേജിൽ/വിദ്യാഭ്യാസ സ്ഥാപനത്തിൽ പ്രവേശനം നേടാൻ ഉദ്ദേശിക്കുന്ന ഏതൊരു ഇന്ത്യൻ പൗരനും / ഇന്ത്യയിലെ വിദേശ പൗരനും പാകിസ്ഥാനിൽ നേടിയ അത്തരം വിദ്യാഭ്യാസ യോഗ്യതകളുടെ (ഏതെങ്കിലും വിഷയത്തിൽ) ഇന്ത്യയിൽ ജോലിയോ ഉപരിപഠനമോ തേടുന്നതിന് യോഗ്യനല്ല. ” വെള്ളിയാഴ്ച പുറപ്പെടുവിച്ച പൊതു അറിയിപ്പിൽ വ്യക്തമാക്കുന്നു.

എന്നാൽ പാകിസ്ഥാനിൽ നിന്ന് ഉന്നത വിദ്യാഭ്യാസ ബിരുദം നേടിയവരും ഇന്ത്യ പൗരത്വം നൽകിയവരുമായ കുടിയേറ്റക്കാർക്കും അവരുടെ കുട്ടികൾക്കും ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നിന്ന് സുരക്ഷാ ക്ലിയറൻസ് ലഭിച്ചതിന് ശേഷം ഇന്ത്യയിൽ ജോലി തേടാൻ അർഹതയുണ്ടെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. ചൈനയിൽ പഠിക്കുന്നതിനെതിരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റെഗുലേറ്ററി അധികാരികൾ മുന്നറിയിപ്പ് നൽകിയതിന് ഒരു മാസത്തിനുള്ളിലാണ് ഏറ്റവും പുതിയ നിർദ്ദേശം പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യൻ നിയമങ്ങളുമായി യോജിക്കാത്ത, സ്ഥാപനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി പോകരുതെന്ന കാര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ബോധ്യമുള്ളവരാകണം. ഇന്ത്യയിൽ തുല്യതയില്ലാത്ത ഏതെങ്കിലും ഉപരിപഠനത്തിനായി മാതാപിതാക്കളും വിദ്യാർത്ഥികളും പണം പാഴാക്കരുത്. യുക്രൈൻ, ചൈന പോലുള്ള മറ്റ് രാജ്യങ്ങളിലും സമാനമായ കേസുകൾ ഞങ്ങൾ കണ്ടിട്ടുണ്ട്. ഇത്തരമൊരു നിർദ്ദേശം പുറത്തിറക്കാനുള്ള കാരണമിതാണ്. എഐസിടിഇ ചെയർപേഴ്‌സൺ അനിൽ സഹസ്രബുദ്ധെ പറയുന്നു. 

രാജ്യത്തിന് പുറത്ത് ഉപരിപഠനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ താൽപര്യം മുൻനിർത്തിയാണ് യുജിസിയും എഐസിടിഇയും ഇത്തരം പൊതു അറിയിപ്പുകൾ പുറപ്പെടുവിക്കുന്നതെന്ന് യുജിസി ചെയർപേഴ്സൺ എം ജഗദേഷ് കുമാർ പറഞ്ഞു. അടുത്ത കാലത്തായി, ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് അവരുടെ പഠനം തുടരാൻ വിദേശ രാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിയാത്തതിനാൽ ഏതൊക്കെ രീതിയിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നുവെന്ന്  നേരിട്ടറിഞ്ഞതായും ജ​ഗദേഷ് കുമാർ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios