പദ്മജയും ഭര്‍ത്താവ് ഹരീഷും കര്‍ണാടക സ്വദേശികളാണ്. ഇരുവരും എഞ്ചിനീയറിങ് ബിരുദധാരികൾ. രണ്ടുപേരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്
ബെംഗളൂരു: വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ബെഗളൂരുവിലാണ് ദാരുണമായ സംഭവം ഉണ്ടായത്. രണ്ടു കുട്ടികളുടെ അമ്മയായ പദ്മജ എന്ന യുവതിയാണ് ചൊവ്വാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും യുവതിയുടെ ഭര്‍ത്താവ് ഹരീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
പൊലീസ് പറയുന്നത് പ്രകാരം പദ്മജയും ഭര്‍ത്താവ് ഹരീഷും കര്‍ണാടക സ്വദേശികളാണ്. ഇരുവരും എഞ്ചിനീയറിങ് ബിരുദധാരികൾ. രണ്ടുപേരും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് രണ്ടു കുട്ടികളാണ് ഉള്ളത്. പദ്മജയും ഹരീഷും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൊവ്വാഴ്ച ഇരുവരും തമ്മിലുണ്ടായ വഴക്ക് രൂക്ഷമാവുകയും ഹരീഷ് പദ്മജയെ കൊലപ്പെടുത്തുകയുമായിരുന്നു. തറയിലേക്ക് തള്ളിയിട്ടതിന് ശേഷം ജീവന്‍ പോകുന്നതുവരെ കഴുത്തില്‍ ചവിട്ടിപ്പിടിച്ചാണ് ഹരീഷ് കൊലനടത്തിയത്.
