Asianet News MalayalamAsianet News Malayalam

ജമ്മു എയർ ഫോഴ്സ് സ്റ്റേഷനു സമീപം ഡ്രോൺ സാന്നിധ്യം; പാകിസ്ഥാൻ ഭാ​ഗത്തേക്ക് പറന്നു

ഡ്രോൺ കണ്ടതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്ഥാൻ അതിർത്തി ഭാ​ഗത്തേക്ക് പറന്നുപോയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതു സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. 

drone presence near jammu air force station
Author
Jammu, First Published Jul 15, 2021, 10:52 AM IST

ദില്ലി: ജമ്മു എയർ ഫോഴ്സ് സ്റ്റേഷൻ സമീപം ഡ്രോൺ സാന്നിധ്യം കണ്ടെത്തി. ഇന്നലെ രാത്രിയാണ് ഡ്രോൺ കണ്ടത്. കഴിഞ്ഞ മാസം എയർ ഫോഴ്സ് സ്റ്റേഷന് നേരെ ഡ്രോൺ ആക്രമണം നടന്നിരുന്നു.

ഡ്രോൺ കണ്ടതോടെ സൈന്യം വെടിയുതിർത്തു. തുടർന്ന് ഇത് പാകിസ്ഥാൻ അതിർത്തി ഭാ​ഗത്തേക്ക് പറന്നുപോയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ഇതു സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അരിനീയ സെക്ടറിലും ബിഎസ്എഫിന്റെ തെരച്ചിലിനിടയിൽ ഡ്രോൺ കണ്ടെത്തിയിരുന്നു. ഇന്ത്യയിലെ അതിർത്തി മേഖലയിലടക്കം എന്താണ് നടക്കുന്നതെന്നറിയാൻ പാകിസ്ഥാൻ ഇത്തരം ഡ്രോണുകളെ നിരീക്ഷണത്തിന് ഉപയോ​ഗിക്കുന്നു എന്നുള്ള സംശയത്തിലാണ് സൈനികവൃത്തങ്ങൾ. ആക്രമണത്തിനും കള്ളക്കടത്തിനും ആയുധക്കടത്തിനുമൊക്കെ പാകിസ്ഥാനിൽ നിന്ന് കശ്മീരിലേക്ക് ഡ്രോൺ അയയ്ക്കുന്നു എന്ന നി​ഗമനത്തിലാണ് അന്വേഷണം മുമ്പോട്ട് പോകുന്നത്. 

അതേസമയം, നിയന്ത്രണരേഖയിലെയും അന്താരാഷ്ട്ര അതിർത്തിയിലെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഇന്ന് ജമ്മുവിലെത്തും. അദ്ദേഹം ഇന്നലെ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios