ഒരു കന്നഡ സിനിമയിലെ നായകന്‍ ആനയെ ചുംബിക്കുന്ന രംഗം അതേപടി അനുകരിക്കാനാണ് മദ്യലഹരിയിലായ യുവാവ് ശ്രമിച്ചത്.
ബെംഗളൂരു: മദ്യലഹരിയില്‍ സിനിമാ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. ബെഗളൂരുവില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. സിനിമാ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിനെ ആന ആക്രമിക്കുകയായിരുന്നു.
ഒരു കന്നഡ സിനിമയിലെ നായകന്‍ ആനയെ ചുംബിക്കുന്ന രംഗം അതേപടി അനുകരിക്കാനാണ് മദ്യലഹരിയിലായ യുവാവ് ശ്രമിച്ചത്. എന്നാല്‍ ഇയാള്‍ അടുത്തേക്ക് എത്തിയതോടെ ആന ആക്രമിക്കുകയായിരുന്നു. വനപാലകരാണ് രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
