ബെംഗളുരുവിലെ ആശുപത്രിയിലാണ് അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബെംഗളൂരു: സ്വാതന്ത്ര സമരസേനാനിയും ആക്ടിവിസ്റ്റുമായിരുന്ന എച്ച് എസ് ദുരൈസ്വാമി അന്തരിച്ചു. ഹൃദയാഘാതമാണ് മരണ കാരണം. ബെംഗളുരുവിലെ ആശുപത്രിയിലാണ് അന്ത്യം. 104 വയസ്സായിരുന്നു. ക്വിറ്റ് ഇന്ത്യ സമരത്തിലടക്കം പങ്കെടുത്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഈയിടെ നടന്ന ബെംഗളുരുവിലെ സിഎഎ പ്രക്ഷോഭത്തിലടക്കം ഉപവാസമിരുന്നത് ദേശീയ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് മുക്തനായ അദ്ദേഹം അവസാനകാലം വരെ കർണാടകത്തിലെ സമര വേദികളിൽ സജീവമായിരുന്നു. മരണത്തിൽ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
