ഉത്തരാഖണ്ഡിലെ ഉത്തരകാശി മേഖലയിൽ രാത്രി ഒൻപത് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്

ദില്ലി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 3.1 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്. നാശനഷ്ടങ്ങളും ആൾനാശവും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Scroll to load tweet…