മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ കെട്ടിടം തകര്‍ന്ന് എട്ട് മരണം. അഞ്ചുപേരെ ദേശീയ ദുരന്ത നിവാരണ സേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. നിരവധിപേര്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. മുംബൈക്ക് അടുത്ത് ഭീവണ്ടിയില്‍ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് മൂന്ന് നില കെട്ടിടം തകര്‍ന്നത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.