വിധിയിൽ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയാണ് കോടതി നടപടി.

ദില്ലി: ഇലക്ടറൽ ബോണ്ട് വിധിയിലെ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്ന ഇലക്ട്രല്‍ ബോണ്ട് പദ്ധതി റദ്ദാക്കിയ സുപ്രീംകോടതി വിധി നിലനിൽക്കും. ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നേരത്തെ വിധി പറഞ്ഞത്. അഭിഭാഷകനായ മാത്യു നെടുമ്പാറ നൽകിയ ഹർജിയാണ് തള്ളിയത്. വിധിയിൽ പിഴവില്ലെന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വിലയിരുത്തിയാണ് കോടതി നടപടി.

Asianet News Live | PR Controversy | Pinarayi Vijayan | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്