ബെംഗളൂരു:  പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും  പദ്മവിഭൂഷൺ ജേതാവുമായ ആർ. നരസിംഹ അന്തരിച്ചു. ഇന്നലെ രാത്രി ഒൻപതരയ്ക്ക് ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ദീർഘകാലം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ടില്‍  പ്രൊഫസറായിരുന്നു. 

2013 ൽ രാജ്യം പദ്മവിഭൂഷൺ നൽകി അദ്ദേഹത്തെ ആദരിച്ചു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ശാസ്ത്ര ഉപദേശകനായിരുന്നു  ആർ. നരസിംഹ.