2014 -ൽ ആദ്യമായി പാർലമെന്റിൽ... മോദി വിതുമ്പിയ ചില നിമിഷങ്ങളും കാരണങ്ങളും!
പ്രധാനമന്ത്രി നരേന്ദ്ര മോദി വിതുമ്പിക്കരഞ്ഞ പ്രധാന നിമിഷങ്ങളും കാരണങ്ങളും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമാണ് നാളെ. ബിജെപിയുടെ കരുത്തുറ്റ നേതാവ്, രണ്ട് ടേം പൂർത്തിയാക്കാനൊരുങ്ങുന്ന ശക്തനായ പ്രധാനമന്ത്രി... അങ്ങനെ ബിജെപിയുടെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഏറ്റവും സ്വീകര്യതയും പിന്തുണയും ലഭിച്ച നേതാവ് തുടങ്ങി വിശേഷണങ്ങൾ പലതാണ് നരേന്ദ്ര ദാമോദർ ദാസ് മോദിക്ക്. 56 -ഇഞ്ച് നെഞ്ച് അളവുള്ള അചഞ്ചലനായ മോദിയെ ആണ് ബിജെപി അവതരിപ്പിക്കുന്നത്. ഇതിന് ഹൃദയമില്ലാത്തവനെന്ന വിമർശനം മറുപക്ഷത്തുണ്ട്. എന്നാൽ വിശേഷിപ്പിക്കപ്പെടുന്ന മോദിയുടെ അതിമാനുഷികതയ്ക്ക് അപ്പുറം വികാരാധീനനായി മോദിയെ പലപ്പോഴും പൊതുവേദികളില്‍ കണ്ടിട്ടുണ്ട്. അങ്ങനെ മോദി വിതുമ്പിക്കരഞ്ഞ സന്ദർഭങ്ങളും കാരണങ്ങളും ഇവയാണ്.
2014 - മാര്‍ച്ച് 21 - പാര്‍ലമെന്‍റില്‍ ആദ്യം
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ആദ്യമായി ലോകസഭയിലേക്ക് മത്സരിച്ച് വിജയിച്ചെത്തിയപ്പോഴായിരുന്നു മോദി ആദ്യമായി കരഞ്ഞത്. 1984-ന് ശേഷം ബിജെപിക്ക് ലോക്സഭയിൽ ഭൂരിപക്ഷം നേടിക്കൊടുത്ത ശേഷം പാർലമെന്റിൽ സംസാരിക്കവെ മോദി വിതുമ്പി. അതുവരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി, അന്നാദ്യമായി പാര്‍ലമെന്‍റിനുള്ളില്‍ പ്രവേശിച്ച ദിവസം. പടികളിൽ തലകുനിച്ച് വണങ്ങിയായിരുന്നു മോദി പാർലമെന്റിലേക്ക് കയറിയത്. വിജയത്തിന്റെ സന്തോഷം പങ്കിട്ട് പാർലമെന്റിന്റെ സെൻട്രൾ ഹാളിൽ ബിജെപി പാർലമെന്ററി ബോർഡിനെ അബിസംബോധന ചെയ്ത് സംസാരിച്ചു. ഈ സംസാരത്തിലുടനീളം പലപ്പോഴായി അദ്ദേഹം വുതുമ്പി കരഞ്ഞു.
2015- സെപ്റ്റംബർ 28 -ഫേസ്ബുക്ക് ആസ്ഥാനത്ത്
യുഎസ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി ഫേസ്ബുക്ക് സ്ഥാപകന മാർക്ക് സക്കർബർക്കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ശബ്ദമിടറി. അമ്മയെ കുറിച്ച് പരാമർശിച്ചപ്പോഴായിരുന്നു ഇത്. തന്റെ ജീവിതത്തിൽ അമ്മ വലിയ സ്വാധീനമാണെന്ന് അന്ന് മോദി പറഞ്ഞു. ചെറുപ്പത്തിൽ അയൽവീടുകളിൽ പോയി ജോലി ചെയ്തിരുന്നു അവർ. കുടുംബം മോശം സാമ്പത്തികാവസ്ഥയിലായിരുന്നു. റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയതും അത്തരമൊരു ചായക്കടക്കാരൻ പ്രധാനമന്ത്രി ആയതിനെ കുറിച്ചും വിവരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ ശബ്ദമിടറുകയും വുതുമ്പുകയും ചെയ്തത്.
2016- നവംബർ 13 - നോട്ട് നിരോധനവുമായി ബന്ധപ്പെട്ട്
നോട്ട് നിരോധനത്തിൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലാവുകയും അതിൽ കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത സമയത്തായിരുന്നു ഇത്തവണ പ്രധാനമന്ത്രിയുടെ കണ്ണുകൾ നിറഞ്ഞത്. പ്രതിപക്ഷത്തിന്റെ പരിഹാസവും വിമർശനങ്ങളും കടുത്ത സമയത്തായിരുന്നു പ്രധാനമന്ത്രി രാജ്യത്തെ അബിസംബോധന ചെയ്തത്. 'എനിക്ക് കള്ളപ്പണം ഇല്ലാതാക്കാൻ നിങ്ങൾ 50 ദിവസം തരൂ.., തനിക്കെതിരായ ശക്തികളാരെന്ന് അറിയാം. അവർ എന്നെ ഇല്ലാതാക്കട്ടെ, ഞാൻ ഈ കസേരരയിൽ തന്നെ ഇരിക്കാൻ ജനിച്ചവനല്ല, ജീവിതം തന്നെ രാജ്യത്തിനായി മാറ്റിവച്ചവനാണ്'- എന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി വിതുമ്പിയത്.
2020- മാർച്ച് ഏഴ് - കൊവിഡ് വാക്സിന്‍ വിതരണം
കൊവിഡ് പിടിമുറുക്കിയപ്പോൾ രാജ്യത്തെ വാക്സിൻ വിതരണ യജ്ഞത്തിന് തുടക്കം കുറിച്ചപ്പോഴായിരുന്നു പ്രധാമന്ത്രി കണ്ണുനിറച്ചത്. വാക്സിൻ വിതരണം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു. കൊവിഡ് ജനങ്ങളുടെ ജീവിതം തടസപ്പെടുത്തി, രോഗികൾ ഒറ്റപ്പെട്ടു, പലർക്കും സംസ്കാര ചടങ്ങുകൾ പോലും നടത്താനാകാതെ പോയെന്നും പറഞ്ഞായിരുന്നു അദ്ദേഹം വിതുമ്പിയത്.
Read more: പ്രധാനമന്ത്രിയുടെ ജന്മദിനം; ജനങ്ങൾക്ക് സൗജന്യ ചികിത്സയുമായി 'ആയുഷ്മാൻ ഭവ' ക്യാമ്പയിൻ
2023- ഓഗ്സ്റ്റ് 26 ചന്ദ്രയാൻ 3 വിജയത്തിൽ ശസ്ത്രജ്ഞരെ അഭിസംബോധന ചെയ്തു
ഇന്ത്യയയുടെ ചരിത്ര നേട്ടമായ ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് ശേഷം ഐഎസ്ആർഒ ശസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴും അദ്ദേഹം വികാരാധീനനായത്. ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് മിഷൻ കൺട്രോൾ കോംപ്ലക്‌സിൽ സംസാരിച്ച പ്രധാനമന്ത്രി മോദി ചന്ദ്രയാൻ -3 ന്റെ ലാൻഡർ ഇറങ്ങിയ സ്ഥലത്തെ ശിവശക്തി പോയിന്റ്' എന്ന് വിശേഷിപ്പിക്കുമെന്ന് പറഞ്ഞു. നിങ്ങളെ വൈകാതെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു, പ്രയത്നത്തിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ഇത്തവണ, ഞാൻ വളരെ അസ്വസ്ഥനായിരുന്നു, ദക്ഷിണാഫ്രിക്കയിലായിരുന്നു, പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു എന്നും വികാരധീനനായി അദ്ദേഹം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം