ചർച്ചയുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ പട്ടിക എംഎൽഎയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇം​ഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎൽഎ കീറിയെറിഞ്ഞ് പ്രതികരിച്ചത്. 

മുംബൈ: മറാത്തി ഭാഷയ്ക്ക് പകരം ഇംഗ്ലീഷ് ഉപയോഗിച്ചതിന്റെ പേരിൽ ഔദ്യോഗിക രേഖ കീറിയെറിഞ്ഞ് ശിവസേന എംഎൽഎ. മുംബൈ ഛണ്ടീവാലിയിൽ നിന്നുള്ള എംഎൽഎ ദിലീപ് ലാൻഡെയാണ് ഒരു ചടങ്ങിനിടയിൽ ഔദ്യോഗിക രേഖ കീറിയെറിഞ്ഞത്. അന്ധേരി-കുര്‍ള റോഡ് വികസനവുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു സംഭവം. ചർച്ചയുമായി ബന്ധപ്പെട്ട പേരുകളടങ്ങിയ പട്ടിക എംഎൽഎയ്ക്ക് കൈമാറുകയുണ്ടായി. ഇവ മറാത്തിയ്ക്ക് പകരം ഇം​ഗ്ലീഷിൽ രേഖപ്പെടുത്തി എന്നാരോപിച്ചാണ് എംഎൽഎ കീറിയെറിഞ്ഞ് പ്രതികരിച്ചത്. മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി കമ്മീഷണറടക്കമുള്ള ഉദ്യോഗസ്ഥരും എംഎൽഎയ്ക്കൊപ്പം ചടങ്ങിൽ സംബന്ധിച്ചിരുന്നു. 

ദൈനംദിന പ്രവർത്തനങ്ങൾക്കായി മറാത്തി ഭാഷ ഉപയോഗിക്കണമെന്ന ഉത്തരവ് നിലവിലുള്ളപ്പോൾ എന്തുകൊണ്ടാണ് ഈ പട്ടിക മറാത്തി ഭാഷയിൽ തയ്യാറാക്കാതിരുന്നത് എന്നാ‌യിരുന്നു എംഎൽഎയുടെ ചോദ്യം. ഇതിനു ശേഷമണ് പേപ്പർ കീറി ഉദ്യോഗസ്ഥർക്ക് നേർക്ക് എറിഞ്ഞത്. മുഖ്യമന്ത്രിയായ ഉദ്ദവ് താക്കറെ മറാത്തിഭാഷയ്ക്ക് പൈത്യകഭാഷ പദവി ലഭിക്കാനുള്ള ശ്രമങ്ങൾ നടത്തവെ കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഭാഷയെ അപമാനിക്കുന്നു എന്നാണ് ദിലീപിന്റെ ആരോപണം.