Asianet News MalayalamAsianet News Malayalam

ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടിയിലെ​ മു​ൻ എം​എ​ൽ​എ ഇ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടി

ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ​യി​ലെ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ബ​രി​കോ​ട്ടി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യി​രു​ന്നു ബ​ൽ​ദേ​വ്. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് താ​ൻ തി​രി​ച്ചു​പോ​കി​ല്ലെ​ന്നാ​ണ് ബ​ൽ‌​ദേ​വി​ന്‍റെ നി​ല​പാ​ട്.  

Ex MLA From Imran Khan Party In India Requests PM Modi For Asylum
Author
Pakistan, First Published Sep 10, 2019, 4:26 PM IST

ച​ണ്ഡി​ഗ​ഡ്: പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യ മു​ൻ എം​എ​ൽ​എ ബ​ൽ‌​ദേ​വ് കു​മാ​ർ ഇ​ന്ത്യ​യി​ൽ രാ​ഷ്ട്രീ​യ അ​ഭ​യം തേ​ടി. ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഇ​ദ്ദേ​ഹം ഭാ​ര്യ ഭാ​വ​ന​യും ര​ണ്ട് കു​ട്ടി​ക​ളു​മാ​യി പ​ഞ്ചാ​ബി​ലെ ഖ​ന്ന​യി​ൽ ഭാ​ര്യാ​പി​താ​വി​ന്‍റെ വീ​ട്ടി​ലാ​ണ് താ​മ​സം. മൂ​ന്ന് മാ​സ​ത്തെ വീ​സ​യി​ല്‍ ഓ​ഗ​സ്റ്റ് 12-നാ​ണ് ബ​ൽ​ദേ​വ് ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​ൻ സു​ര​ക്ഷി​ത സ്ഥ​ല​മ​ല്ലെ​ന്നും അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ബ​ൽ​ദേ​വ് ആ​രോ​പി​ച്ചു. അ​തി​ക്ര​മ​ങ്ങ​ളും ആ​ളു​ക​ളെ ല​ക്ഷ്യം​വ​ച്ചു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളും വ​ർ​ധി​ച്ചി​രി​ക്കു​ന്നു- അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ഖൈ​ബ​ർ പ​ഖ്തു​ൻ​ഖ്വ​യി​ലെ സം​വ​ര​ണ മ​ണ്ഡ​ല​മാ​യ ബ​രി​കോ​ട്ടി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​യാ​യി​രു​ന്നു ബ​ൽ​ദേ​വ്. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് താ​ൻ തി​രി​ച്ചു​പോ​കി​ല്ലെ​ന്നാ​ണ് ബ​ൽ‌​ദേ​വി​ന്‍റെ നി​ല​പാ​ട്.  അ​തേ​സ​മ​യം, അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യേ​യും മ​ക്ക​ളേ​യും മു​മ്പു​ത​ന്നെ ഖ​ന്ന​യി​ലെ​ത്തി​ച്ചി​രു​ന്നു.

Ex MLA From Imran Khan Party In India Requests PM Modi For Asylum

ത​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ൾ അ​വി​ടെ​യാ​ണ്. നി​ര​വ​ധി സി​ക്ക്, ഹി​ന്ദു കു​ടും​ബ​ങ്ങ​ൾ ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. അ​വി​ടെ ഒ​രു ബ​ഹു​മാ​ന​വും ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് ല​ഭി​ക്കി​ല്ല. നി​ർ​ബ​ന്ധി​ച്ച് മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന കേ​സു​ക​ളു​ണ്ടാ​കു​ന്നു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണ്. അ​ടു​ത്തി​ടെ​യാ​ണ് സി​ക്ക് പെ​ൺ​കു​ട്ടി​യെ മു​സ്‌​ലിം വി​ഭാ​ഗ​ത്തി​ലേ​ക്ക് മ​തം​മാ​റി​യ സം​ഭ​വം പു​റ​ത്തു​വ​ന്ന​ത്- ബ​ൽ​ദേ​വ് പ​റ​യു​ന്നു.

ഇ​മ്രാ​ൻ ഖാ​നി​ൽ ത​നി​ക്ക് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​വും ഒ​ന്നും ന​ട​ന്നി​ല്ല- ബ​ൽ​ദേ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു. ത​നി​ക്ക് പാ​ക്കി​സ്ഥാ​നി​ലേ​ക്ക് മ​ട​ങ്ങി പോ​കേ​ണ്ടെ​ന്നും ഇ​ന്ത്യ​യി​ല്‍ രാ​ഷ്ട്രീ​യ അ​ഭ​യം ന​ൽ​ക​ണ​മെ​ന്നു​മാ​ണ് ബാ​ല്‍​ദേ​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Follow Us:
Download App:
  • android
  • ios