അപകടത്തിൽ 10 ലേറെ പേർക്ക് പരിക്കേറ്റു. 

ചെന്നൈ: തമിഴ്നാട്ടിലെ വിരുദു​ന​ഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 9 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 10 ലേറെ പേർക്ക് പരിക്കേറ്റു. സ്‌ഫോടനത്തില്‍ മരിച്ചവരിൽ അഞ്ചു സ്ത്രീകളും ഉള്‍പ്പെടുന്നു. അപകടത്തില്‍ പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതമാണെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവര്‍ ശിവകാശിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വിരുദുനഗര്‍ ജില്ലയില്‍ വെമ്പക്കോട്ടൈയ്ക്ക് സമീപമുള്ള രാമുദേവന്‍പെട്ടിയിലുള്ള സ്വകാര്യ പടക്കനിര്‍മാണശാലയിലാണ് സ്ഫോടനമുണ്ടായത്. ഫയര്‍ഫോഴ്‌സും ദുരന്തനിവാരണസേനയും പോലീസും ചേര്‍ന്നാണ് സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഉഗ്രസ്‌ഫോടനമാണുണ്ടായതെന്നും സമീപത്തുള്ള നാലുകെട്ടിടങ്ങള്‍ തകര്‍ന്നതായും പ്രദേശവാസികള്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്