ബംഗളരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ വീടിന് സമീപം സ്ഫോടനം. കോണ്‍ഗ്രസ് എംഎല്‍എയായ മുനിരത്നയുടെ രാജരാജേശ്വരി നഗറിലെ വീടിന് സമീപം ഇന്ന് രാവിലെ ഒമ്പതേകാലോടെയാണ് സ്ഫോടനമുണ്ടായത്.

ഈ സമയം വഴിയരികിലൂടെ നടക്കുകയായിരുന്ന വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.