ഫേസ്ബുക്ക് വിവാദം  പാർലമെൻറിന്‍റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തിൽ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തിൽ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗിൽ ഹാജരാകാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ദില്ലി: ഫേസ്ബുക്ക് വിവാദം പാർലമെന്‍റിന്‍റെ ഐടി സമിതി ഇന്ന് പരിഗണിക്കും. വിദ്വേഷ പ്രചാരണത്തിൽ ബിജെപിയെ സഹായിച്ചുവെന്ന ആക്ഷേപത്തിൽ ഇന്ന് നടക്കുന്ന സമിതി സിറ്റിംഗിൽ ഹാജരാകാൻ ഫേസ്ബുക്ക് ഇന്ത്യ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

പോളിസി മേധാവി അംഖി ദാസിനടക്കം ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. നോട്ടീസ് നൽകിയത് സമിതിയിൽ ചർച്ച ചെയ്യാതെയാണെന്ന് കാട്ടി അധ്യക്ഷൻ ശശി തരൂരിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയെങ്കിലും പിന്നീട് ബിജെപി അനുകൂലിച്ചു.

ഇതിനിടെ ഫെയ്സ് ബുക്ക് ഇന്ത്യ പക്ഷപാതിത്വം കാട്ടുന്നുവെന്ന ആക്ഷേപവുമായി കേന്ദ്ര സർക്കാരും രംഗത്തെത്തി. അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന് കത്തയക്കുകയായിരുന്നു. 

പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാൻ ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നു. സാമൂഹിക അന്തരീക്ഷം തകർക്കാനാണ് ശ്രമം. ബിജെപി അനുകൂല പോസ്റ്റുകൾ മാത്രം ഡിലീറ്റ് ചെയ്യപ്പെടുന്നു എന്നിവയായിരുന്നു ആരോപണങ്ങൾ.