Asianet News MalayalamAsianet News Malayalam

'ഹോണ്ട 300 സ്‌കൂട്ടറുകള്‍ ഫ്രീയായി നല്‍കുന്നു'; ഈ വാട്‌സാപ്പ് മെസേജ് കണ്ട് വണ്ടീംപിടിച്ച് പായല്ലേ...

'ദീപാവലി പ്രമാണിച്ച് ഹോണ്ട 300 ആക്റ്റീവ 5G സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കുന്നു'- ഇതായിരുന്നു വാട്‌സാപ്പ് സന്ദേശം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളാണ് ആക്റ്റീവ എന്നത് ആളുകളുടെ ആവേശം കൂട്ടി. 

Fact Check Honda Giving Activa 5G For Diwali Truth Revealed
Author
Mumbai, First Published Oct 29, 2019, 10:07 PM IST

മുംബൈ: ദീപാവലിക്ക് ടൂവീലര്‍ കമ്പനിയായ ഹോണ്ട സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കുന്നു എന്ന വാട്‌സാപ്പ് സന്ദേശം കണ്ട് പായുന്നവരുടെ ശ്രദ്ധയ്‌ക്ക്. ഹോണ്ട ഇന്ത്യ ഫ്രീ സ്‌കൂട്ടറുകള്‍ നല്‍കുന്ന എന്ന സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് പിന്നിലെ കള്ളി വെളിച്ചത്തായി. 

ആളുകള്‍ വണ്ടീംപിടിച്ച് പാഞ്ഞ മെസേജ് ഇങ്ങനെ 

'ദീപാവലി പ്രമാണിച്ച് ഹോണ്ട 300 ആക്റ്റീവ 5G സ്‌കൂട്ടറുകള്‍ സൗജന്യമായി നല്‍കുന്നു'- ഇതായിരുന്നു വാട്‌സാപ്പ് സന്ദേശം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറുകളാണ് ആക്റ്റീവ എന്നത് ആളുകളുടെ ആവേശം കൂട്ടി. രജിസ്‌റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഒരു ലിങ്കും വാട്‌സാപ്പ് സന്ദേശത്തില്‍ നല്‍കിയിരുന്നു. honda.com-cc.com എന്നായിരുന്നു ഈ വെബ്‌സൈറ്റിന്‍റെ വിലാസം. 

വൈബ്‌സൈറ്റില്‍ കയറിയവര്‍ യുആര്‍എല്‍ ഒന്നും കൃത്യമായി വായിച്ചില്ല. 'ഇനി 250 എണ്ണം മാത്രമേ ബാക്കിയുള്ളൂ, വേഗമാകട്ടെ'... എന്ന് എന്ന് വെബ്‌സൈറ്റില്‍ കണ്ടതോടെ ബുക്കിംഗിനായി വലിയ തിരക്കായി. അവശ്യമായ നിറം തെരഞ്ഞെടുത്ത് രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്തു ചിലര്‍. വാഹനം നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നു(Grant) എന്ന് വെബ്‌സൈറ്റില്‍ എഴുതിക്കാണിച്ചതോടെ ആളുകള്‍ സ്‌കൂട്ടറും കാത്തിരുന്നു. ഈ സന്ദേശം 20 പേര്‍ക്ക് ഷെയര്‍ ചെയ്താല്‍ രണ്ട് ദിവസത്തിനുള്ളില്‍ വാഹനം ലഭിക്കുമെന്നും വെബ്‌സൈറ്റിലുണ്ടായിരുന്നു. ആ വഴിക്കാണ് ഈ മെസേജ് വാട്‌സാപ്പില്‍ പറന്നത്. 

Fact Check Honda Giving Activa 5G For Diwali Truth Revealed

Fact Check Honda Giving Activa 5G For Diwali Truth Revealed

വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത

വസ്തുതാപരിശോധന(ഫാക്റ്റ് ചെക്ക്) വെബ്‌സൈറ്റായ ബൂംലൈവ് ഈ വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത പുറത്തുകൊണ്ടുവന്നു. വ്യാജ പ്രചാരണമാണ് ഹോണ്ട ഇന്ത്യയുടെ പേരില്‍ നടന്നത് എന്നാണ് കണ്ടെത്തല്‍. ബൂംലൈവിലെ മാധ്യമപ്രവര്‍ത്തകര്‍ ഹോണ്ട ഇന്ത്യയുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു ഓഫര്‍ കമ്പനി നല്‍കുന്നില്ല എന്നായിരുന്നു മറുപടി.

വാട്‌സാപ്പ് മെസേജില്‍ നല്‍കിയിരിക്കുന്ന ലിങ്കില്‍ കൊടുത്തിരിക്കുന്ന വിലാസം ഹോണ്ട ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റിന്‍റെ അല്ല. ഹോണ്ട ടൂവീലേര്‍സ് ഇന്ത്യയുടെ വെബ് വിലാസം https://www.honda2wheelersindia.com/എന്നാണ്. സൗജന്യ സ്‌കൂട്ടറിനായി ഇനിയും പരക്കംപായുന്നതിന് മുന്‍പ് വഞ്ചിതരാവാതിരിക്കാന്‍ സൂക്ഷിക്കുക. 

Follow Us:
Download App:
  • android
  • ios