അതേസമയം ഫര്‍ഹാന്‍റെ ട്വീറ്റിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മെയ് 12ന് നടന്ന ആറാം ഘട്ട തെരഞ്ഞെടുപ്പിലാണ് ഭോപ്പാലിൽ ജനങ്ങൾ വിധിയെഴുതിയതെന്നും ഭോപ്പാൽ ദുരന്ത പരമാര്‍ശം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണെന്നും വിമർശനങ്ങൾ ഉയർന്നു.
ഭോപ്പാൽ: ഭോപ്പാൽ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രഗ്യാ സിംഗ് ഠാക്കൂറിന് വോട്ട് ചെയ്യരുതെന്ന് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തർ. ട്വിറ്ററിലൂടെയാണ് ആവശ്യമുന്നയിച്ചുകൊണ്ട് താരം രംഗത്തെത്തിയത്. പ്രഗ്യയോട് നോ പറയുക, ഗാന്ധിയെ ഓര്‍മ്മിക്കുക, സ്നേഹത്തെ തെരഞ്ഞെടുക്കുക എന്ന ഹാഷ്ടാഗോടെയാണ് താരം ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.
‘എത്രയും പ്രിയപ്പെട്ട ഭോപ്പാലിലെ വോട്ടര്‍മാരെ, മറ്റൊരു ഗ്യാസ് ദുരന്തത്തില്‍ നിന്നും നിങ്ങളുടെ നഗരത്തെ രക്ഷിക്കാനുള്ള സമയമാണിത്’; ഫര്‍ഹാന്‍ അക്തര്‍ ട്വിറ്ററിൽ കുറിച്ചു.