Asianet News MalayalamAsianet News Malayalam

കര്‍ഷക സമരക്കാര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുന്നു: ബിജെപി നേതാവ്

'ബിരിയാണിയും ബദാമും കഴിച്ച് എല്ലാം അവര്‍ ആസ്വദിക്കുകയാണ്. അവര്‍ക്കിടയില്‍ തീവ്രവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമുണ്ടാകാം. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്'.
 

Farm Law Protesters Eating Biryani To Spread Bird Flu; BJP leader
Author
Jaipur, First Published Jan 10, 2021, 11:24 AM IST

ജയ്പുര്‍: കര്‍ഷക സമരക്കാര്‍ക്കെതിരെ ബിജെപി രാജസ്ഥാന്‍ എംഎല്‍എ രംഗത്ത്. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്നവര്‍ ബിരിയാണി തിന്ന് പക്ഷിപ്പനി പരത്തുകയാണെന്ന് രാംഗഞ്ച് മണ്ഡി എംഎല്‍എ മദന്‍ ദില്‍വാര്‍ ആരോപിച്ചു. സമരക്കാര്‍ ബിരിയാണി കഴിക്കാന്‍ തുടങ്ങിയത് മുതലാണ് രാജ്യവ്യാപകമായി പക്ഷിപ്പനി പടര്‍ന്നതെന്നും എംഎല്‍എ പറഞ്ഞു. രാജ്യത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നവര്‍ ഭീകരവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമാകാമെന്നും അദ്ദേഹം പറഞ്ഞു.

സമരക്കാര്‍ രാജ്യത്തിന് പുതിയതായി ഒരു ചിന്തയും നല്‍കുന്നില്ല. പ്രക്ഷോഭം വിനോദയാത്ര മാത്രമാണ്. ബിരിയാണിയും ബദാമും കഴിച്ച് എല്ലാം അവര്‍ ആസ്വദിക്കുകയാണ്. അവര്‍ക്കിടയില്‍ തീവ്രവാദികളും കവര്‍ച്ചക്കാരും മോഷ്ടാക്കളുമുണ്ടാകാം. അവര്‍ കര്‍ഷകരുടെ ശത്രുക്കളാണ്. അടുത്ത ദിവസങ്ങളില്‍ അവരെ സര്‍ക്കാര്‍ നീക്കം ചെയ്തില്ലെങ്കില്‍ പക്ഷിപ്പനി മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ രാജ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

മദന്‍ ദില്‍വാറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. എംഎല്‍എയുടെ പ്രസ്താവന നാണക്കേടാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗോവിന്ദ് സിംഗ് ദോട്ടാസര പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആയിരങ്ങളാണ് ദില്ലിയില്‍ സമരം ചെയ്യുന്നത്.
 

Follow Us:
Download App:
  • android
  • ios