Asianet News MalayalamAsianet News Malayalam

രാഷ്ട്രീയക്കാരെ ലഖിംപൂരിലേക്ക് കടത്തരുത്; മുതലെടുപ്പിനുള്ള സമയമല്ലെന്ന് കർഷക നേതാക്കൾ

നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.

farmers protest leaders ask  politicians not to come to lakhimpur kheri
Author
Delhi, First Published Oct 5, 2021, 9:08 AM IST


ദില്ലി: ജനപ്രതിനിധികളെയോ രാഷ്ട്രീയ പാർട്ടി നേതാക്കളെയോ ലഖിംപൂർ ഖേരി (Lakhimpur Kheri) സന്ദർശനത്തിന് അനുവിക്കരുതെന്ന് കർഷക സംഘടനകൾ (Farmers ). ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള സമയമല്ലെന്നാണ് കർഷക നേതാക്കളുടെ നിലപാട്. അനിഷ്ട സംഭവങ്ങളുണ്ടായാൽ അതിന് ഉത്തരവാദികൾ വരുന്നവർ തന്നെയായിരിക്കുമെന്നും കർഷകർ മുന്നറിയിപ്പ് നൽകുന്നു.

നാല് കമ്പനി കേന്ദ്രസേനയെ കൂടി ലഖിംപൂരിൽ വിന്യസിച്ചിട്ടുണ്ട്. മേഖലയിലാകെ നിരോധനാജ്ഞ തുടരുകയാണ്. പ്രിയങ്ക ഗാന്ധി ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്. പ്രിയങ്കയുടെ മോചനം ആവശ്യപ്പെട്ട് നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ സിതാപുർ ഗസ്റ്റ് ഹൗസിനു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്.

ഇതിനിടെ കർഷകർക്കിടയിലേക്ക് മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടു. മനപ്പൂര്‍വ്വമായ കൂട്ടക്കൊലയ്ക്ക് തെളിവാണ് ദൃശ്യങ്ങളെന്നാണ് കോൺഗ്രസ് ആരോപണം. സംഘർഷങ്ങളിൽ 18 പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു.

വ്യാപക പ്രതിഷേധം തുടരുന്നതിനിടെ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരസഹമന്ത്രിക്കെതിരെയും കേസെടുത്തു. അജയ് മിശ്രക്കെതിരെ ക്രിമിനൽ ഗൂഢാലോചനാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷിനെതിരെ ഇന്നലെ തന്നെ കൊലക്കുറ്റം ചുമത്തിയിരുന്നു. കർഷകർക്കിടയിലേക്ക് ആശിഷ് വാഹനം ഓടിച്ച് കയറ്റുകയായിരുന്നുവെന്നാണ് കർഷക സംഘടനകളുടെ ആരോപണം. ആശിഷ് മിശ്ര ഉൾപ്പടെ 14 പേർക്കെതിരെയാണ് കൊലപാതക കുറ്റം ഉൾപ്പടെ ചുമത്തി കേസെടുത്തത്. നാല് കർഷകർ ഉൾപ്പടെ ആകെ ഒന്‍പത് പേരാണ് ലഖിംപൂരിൽ  മരിച്ചത്. 

Follow Us:
Download App:
  • android
  • ios