കൊവിഡ് ബാധിതനായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലാണ് അദ്ദേഹം. 

ശ്രീനഗർ: കൊവിഡ് ബാധിതനായ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലാണ് അദ്ദേഹം. ഡോക്ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല ട്വിറ്ററിൽ അറിയിച്ചു. അദ്ദേഹത്തിന് കൂടുതൽ പരിചരണം വേണ്ടതിനാലാണിത്. 

Add Asianetnews as a Preferred SourcegooglePreferred

ചൊവ്വാഴ്ചയായിരുന്നു ഫാറൂഖ് അബ്ദുല്ലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 83-കാരനായ അദ്ദേഹം ഇതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മാർച്ച് ആദ്യം അദ്ദേഹം ആദ്യ ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിരുന്നു. നിവലവിൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റാണ് ഫാറൂഖ് അബ്ദുല്ല. ഫാറൂഖ് അബ്ദുല്ല പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.