ശ്രീനഗർ: ജമ്മുകശ്മീരിന്‍റെ പ്രത്യേക അധികാരം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിനായി രൂപീകരിച്ച ഗുപ്കര്‍ സഖ്യത്തിന്‍റെ അദ്ധ്യക്ഷനായ നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയെ ഉപാദ്ധ്യക്ഷയായും തെരഞ്ഞെടുത്തു. 

സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ഗുപ്കര്‍ സഖ്യത്തിന്‍റെ കണ്‍വീനറും സജാദ് ലോണ്‍ വക്താവുമാണ്. മെഹബൂബ മുഫ്തിയുടെ വസതിയിൽ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ജമ്മുകശ്മീരിന്‍റെ ചിഹ്നമുള്ള പതാകയ്ക്കും യോഗം അംഗീകാരം നൽകി. ജമ്മുകശ്മീരിന്‍റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കാനും യോഗം തീരുമാനിച്ചു.