ഡിസംബര്‍ 12 നാണ് വിദ്യാര്‍ത്ഥിയെ കാണാതായത്. 

നോയിഡ: മാസങ്ങള്‍ക്ക് മുമ്പ് കാണാതായ കാശ്മീരില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പാക്കിസ്ഥാനിലെ ജയിലിലെന്ന് പിതാവ്. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നുമാണ് സയ്ദി വഹീദിനെ കാണാതായത്. ഡിസംബര്‍ 12 നായിരുന്നു സംഭവം. 

പാക്കിസ്ഥാനിലെ ജയിലില്‍ നിന്നും ഈയടുത്തിടെ പുറത്തിറങ്ങിയ ഒരാളുടെ കോള്‍ ദിവസങ്ങള്‍ക്ക് മുമ്പ് വന്നിരുന്നെന്നും തന്‍റെ മകന്‍ ജയിലിലാണെന്ന് ഫോണ്‍ വിളിച്ച ആള്‍ പറഞ്ഞെന്നുമാണ് വഹീദീന്‍റെ പിതാവ് പറയുന്നത്. പൊലീസ് സംഭവം അന്വേഷിച്ച് വരികയാണ്.